അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. അവയവദാന റാക്കറ്റുകളും മുൻനിര ആശുപത്രികളുമായി കള്ളപ്പണ ഇടപാടുകൾ നടന്നുവെന്ന പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജിതമാക്കാൻ ഇഡി തയ്യാറെടുക്കുന്നത്. അവയവക്കടത്ത് കേസിൽ പിടിയിലായിട്ടുള്ള മുഖ്യ ഏജന്‍റ് നജീബുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആശുപത്രികളിലുൾപ്പടെ കൊച്ചിയിലും തിരുവനന്തപുരത്തും വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് ഇഡിയുടെ നീക്കം. ഇന്നലെ രാത്രിയോളം നീണ്ട പരിശോധനകളിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾ വരെയുള്ള അവയവദാന ശാസ്ത്രക്രിയകളെക്കുറിച്ചുള്ള രേഖകൾ ആശുപത്രികളിൽ നിന്നും ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.

നിയമവിരുദ്ധമായ അവയവദാനത്തിന് വ്യാജ രേഖകള്‍ ഉപയോഗിച്ച റാക്കറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു എൻഫോസ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ പരിശോധനകൾ. കൊച്ചി, തിരുവനന്തപുരം, കോട്ടയം, കാസർകോട്, കൊല്ലം എന്നിവിടങ്ങളിലെ ഏതാനും സ്വകാര്യ ആശുപത്രികൾ,വസതികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കൊച്ചിയിൽ മൂന്ന് സ്വകാര്യ ആശുപത്രികളിൽ ഇഡി എത്തി വിവരങ്ങൾ ശേഖരിച്ചു. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായിരുന്നു പരിശോധന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...