കൊട്ടാരക്കര : മന്ത്രി കെ ടി ജലീലിന്‍റെ വാഹനം ഇടിച്ച് ഇരുചക്ര വാഹന യാത്രികര്‍ക്ക് പരിക്ക്. സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്കാണ് പരിക്കേറ്റത്. കൊല്ലം കൊട്ടാരക്കരയിലെ പുത്തൂര്‍ മുക്കിലായിരുന്നു അപകടം ഉണ്ടായത്.
അതേസമയം പരിക്കേറ്റവരെ മന്ത്രി കെ ടി ജലീലിന്‍റെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പരിക്ക് ഗുരുതരമല്ലെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്