മധു കൊലക്കേസിൽ രണ്ട് സാക്ഷികൾ കൂറുമാറി

For full experience, Download our mobile application:
Get it on Google Play

അട്ടപ്പാടി : മധു കൊലക്കേസിൽ രണ്ട് സാക്ഷികൾ കൂടി കൂറുമാറി. 29ാം സാക്ഷി സുനിലും  31ാം സാക്ഷി ദീപുവുമാണ് കൂറുമാറിയത്. 16 സാക്ഷികളാണ് ഇതുവരെ കൂറു മാറിയിട്ടുള്ളത്‌. കൂറുമാറിയ സാക്ഷി സുനിൽകുമാറിന്‍റെ കാഴ്ച പരിശോധിക്കണമെന്ന് മണ്ണാർകാട് എസ്‍.സി-എസ്‍.ടി കോടതി നിർദേശിച്ചു. മധുവിനെ ആക്രമിക്കുന്നത് സുനിൽകുമാർ നോക്കിനിൽക്കുന്ന ദൃശ്യം കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു.

ദൃശ്യത്തിലുളളത് താനല്ലെന്ന് സുനിൽ കോടതിയെ അറിയിച്ചതോടെ കാഴ്ച പരിശോധിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. മുമ്പ് സുനിൽകുമാർ മധുവിനെ ആൾക്കൂട്ടം കള്ളനെന്നാരോപിച്ച് പിടിച്ചു കൊണ്ട് വരുന്ന കണ്ടിരുന്നുവെന്ന് മൊഴി നൽകിയിരുന്നു. വിസ്താരത്തിനിടെ ഇയാള്‍ മാറ്റിപ്പറയുകയായിരുന്നു.

ഇതോടെ പ്രോസിക്യൂഷൻ ഒരു ദൃശ്യം കോടതിയിൽ അവതരിപ്പിക്കണമെന്ന് ജഡ്ജിയോട് ആവശ്യപ്പെട്ടു. പ്രദർശിപ്പിച്ച ദൃശ്യങ്ങളിൽ സുനിൽകുമാർ സംഭവങ്ങളെല്ലാം നോക്കി നിൽക്കുന്നത് വ്യക്തമാണ്. എന്നാൽ ഇത് താനല്ലെന്നും തനിക്കൊന്നും കാണാനാവുന്നില്ലെന്നും സുനിൽകുമാർ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി  ഇയാളുടെ കാഴ്ച പരിശോധിക്കാൻ ഉത്തരവിടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം ; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....

എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവ് ; പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കും

0
തിരുവനന്തപുരം : കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവില്‍ നിര്‍ണായക...