ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ നീന്തൽക്കുളത്തിൽ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. ദിബ്ബ അൽ ഫുജൈറയിലെ ഒരു സ്വകാര്യ ഫാമിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. നീന്തൽക്കുളത്തിൽ വീണ് എമിറാത്തി ബാലനാണ് മുങ്ങി മരിച്ചത്. ഒരു കുടുംബ സംഗമത്തിനിടെയാണ് ഹൃദയഭേദകമായ ദുരന്തം സംഭവിച്ചത്. ഓരോ വെള്ളിയാഴ്ചയും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് സമയം ചെലവഴിക്കുന്നതിൻറെ ഭാഗമായി സ്ഥിരമായി വാരാന്ത്യ ഒത്തുചേരൽ നടത്തി വരാറുണ്ടായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. നീന്തൽക്കുളത്തിനടുത്ത് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ കുളത്തിലേക്ക് വീഴുകയായിരുന്നു.
സ്വിമ്മിങ് പൂളിൽ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
RECENT NEWS
Advertisment




























