കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കുഴൽകിണറിൽ വീണു

For full experience, Download our mobile application:
Get it on Google Play

ഉജ്ജയിന്‍: കളിക്കുന്നതിനിടെ കുഴല്‍കിണറില്‍ വീണ രണ്ടുവയസുകാരനായുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലാണ് സംഭവം. വയലില്‍ കളിച്ചുകൊണ്ടിരിക്കെയാണ് രണ്ട് വയസുളള ആണ്‍കുട്ടി തുറന്നുകിടന്നിരുന്ന കുഴല്‍കിണറിലേക്ക് വീണത്. ജലാരിയ ഗ്രാമത്തില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. രാജസ്ഥാനിലെ പാലിയില്‍ നിന്ന് മൂന്നുദിവസം മുന്‍പ് കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഭാഗീരഥ് എന്ന രണ്ടുവയസുകാരൻ. അച്ഛൻ പ്രവീൺ ദേവസി ആട്ടിടയനാണ്. കുടുംബത്തോടൊപ്പം ആടുമേയ്ക്കാനായി പ്രദേശത്ത് എത്തിയ ഭാഗീരഥ് വയലിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അതിനിടെയാണ് തുറന്നുകിടന്നിരുന്ന കുഴല്‍കിണറിലേക്ക് അബദ്ധത്തിൽ വീണത്. വിവരം ലഭിച്ചയുടന്‍ ബദ്‌നഗര്‍ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുഴല്‍കിണറിലേക്ക് പൈപ്പ് വഴി ഓക്‌സിജന്‍ പമ്പ് ചെയ്യുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ കൂടുതൽ ഉപകരണങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ സേനയുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് ദുരന്തം ; മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി

0
മേപ്പാടി: വയനാട് കള്ളാടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിക്കുകയും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനിയായ...

ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു ; യുട്യൂബർ രാജൻ ജോസഫ് പിടിയിൽ

0
അടൂർ:  പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന...

‘സതീശൻ ഭരിക്കുന്നത് ബിജെപിക്ക് വേണ്ടി’; സംഘപരിവാർ നേതാക്കളുടെ സന്ദർശനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: സംഘപരിവാര്‍ നേതാക്കള്‍ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിച്ചത് ആയുധമാക്കി...

തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിയന്ത്രണംവിട്ട ആംബുലൻസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
തൃശ്ശൂർ: വടക്കാഞ്ചേരിയിൽ നിയന്ത്രണംവിട്ട ആംബുലൻസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം. കാഞ്ഞിരക്കോട്...