പൊന്തനാംകുഴി മണ്ണിടിച്ചിൽ ദുരന്തത്തിന് രണ്ട് വയസ് – കടലാസിൽ മാത്രം ഒതുങ്ങി പുനരധിവാസം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി പൊന്തനാംകുഴി ഐ എച്ച് ഡി പി കോളനിയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായ സംഭവത്തിന് ഒക്ടോബർ 21ന് രണ്ട് വയസ് തികയുമ്പോഴും കോളനിവാസികളുടെ പുനരധിവാസം ഇപ്പോഴും കടലാസിൽ മാത്രമായി ഒതുങ്ങുകയാണ്.

ഈ വർഷവും മഴ ശക്തമായപ്പോൾ കോളനിയിൽ ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. മുപ്പത്തിരണ്ട് കുടുംബങ്ങളെ കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തിരുന്നു.  2019 ഒക്ടോബർ 21ന് കോന്നി ഉപതിരഞ്ഞെടുപ്പ് ദിവസമാണ് കോന്നി ഗ്രാമപഞ്ചായത്തിലെ 15,16 വാർഡുകൾ ഉൾപ്പെടുന്ന പൊന്തനാംകുഴി ഐ എച്ച് ഡി പി കോളനിയിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്.

സംഭവത്തെ തുടർന്ന് ജില്ലാ കളക്ടറും ജിയോളജി വകുപ്പ് അധികൃതരും മറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ഈ ഭൂമി വാസയോഗ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നീട് ഇവർക്ക് വാസയോഗ്യമായ ഭൂമി വാങ്ങുന്നതിനും വീട് വെയ്ക്കുന്നതിനുമായി സംസ്ഥാന സർക്കാർ പണം അനുവദിച്ചിരുന്നെങ്കിലും കോളനിവാസികളുടെ പുനഃരധിവാസം രേഖകളിൽ മാത്രമായി ഒതുങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...