മഴയിൽ കോൺക്രീറ്റ് ചെയ്ത റോഡ് ഒലിച്ചു പോയി ; പുനരുദ്ധാരണം നടത്തി കരാറുകാരന്‍ തടിതപ്പി

For full experience, Download our mobile application:
Get it on Google Play

റാന്നി : കനത്ത മഴയിൽ കോൺക്രീറ്റ് ചെയ്ത ഉടനെ ഉപരിതലം ഒലിച്ചുപോയ റോഡ് പുനരുദ്ധാരണം നടത്തി കരാറുകാരന്‍ തടിതപ്പിയതായി ആക്ഷേപം. വടശേരിക്കര പഞ്ചായത്തിലെ ചെറുകുളഞ്ഞി ഒന്നാം വാർഡിലാണ് നാട്ടുകാർ പരാതിയുമായി രംഗത്ത് വന്നത്. മഴക്കെടുതികള്‍ക്കിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്ക് ലംഘിച്ചാണ് കരാറുകാരന്‍ പണി നടത്തിയതെന്നാണ് ഉയരുന്ന ആരോപണം.

കനത്ത മഴയിൽ കോൺക്രീറ്റ് ചെയ്ത റോഡിന്‍റെ ഉപരിതലം മുഴുവന്‍ ഒലിച്ചുപോയി. ചെറുകുളഞ്ഞി പള്ളിപടി പഞ്ചായത്ത് റോഡിൻ്റെ കോൺക്രീറ്റിലാണ് പരാതി ഉയർന്നത്. രണ്ടു റോഡുകളില്‍ ഒന്ന് കോൺക്രീറ്റും, മറ്റൊന്ന് റീകോൺക്രീറ്റുമായാണ് കരാർ ചെയ്തിരുന്നത്. ഇതിൽ പുതിയ കോൺക്രീറ്റ് രാവിലെ ചെയ്ത് തീർന്നിരുന്നു. തുടര്‍ന്ന് ഉച്ചക്ക് ശേഷം, റോഡ് പൊളിഞ്ഞ ഭാഗം റീകോൺക്രീറ്റ് ചെയ്ത് പടുത മൂടിയിരുന്നു. എന്നാൽ കനത്ത മഴയെ തുടർന്ന് പടുതക്കുള്ളിലൂടെ വെള്ളം ഇറങ്ങി കോൺക്രീറ്റിൻ്റെ ഉപരിതല ഭാഗം ഒലിച്ചുപോകുകയായിരുന്നു.

സംഭവം പരാതിയായതോടെ കരാറുകാരൻ തകരാറിലായ ഭാഗം വീണ്ടും പുനരുദ്ധരിച്ചു. കഴിഞ്ഞ ഭരണസമതിയുടെ കാലത്ത് അനുവദിച്ച 1.75 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നിര്‍ദേശമുള്ളതിനാലാണ് തിടുക്കത്തിൽ ചെയ്തു തീർത്തതെന്ന് കരാറുകാരൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...