മരട്: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ രണ്ട് യുവതികൾ അറസ്റ്റിൽ. മോഡലിങ് എന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് പലർക്കായി കാഴ്ചവെക്കുകയായിരുന്നു. മരട് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായത് പ്രധാനകണ്ണികളായ സിന്ധു, അലീന എന്നിവരാണ്. നേരത്തെ ക്രിമിനൽ കേസിൽ അറസ്റ്റിലായ അലീനക്ക് ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. മനുഷ്യക്കടത്തിന് പിന്നിൽ വലിയ സംഘമുണ്ടെന്നാണ് വിലയിരുത്തൽ. പരാതിക്കാരുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേരാണ് പ്രാഥമിക പ്രതി പട്ടികയിൽ ഉള്ളത്. രണ്ട് യുവതികളാണ് പരാതിയുമായി രംഗത്തെത്തിയത്. വിദേശത്ത് എത്തിച്ച് ക്രൂരമായി മർദിച്ചു. പലരുടെയും സഹായം കൊണ്ടാണ് യുവതികൾ നാട്ടിൽ എത്തിയത്. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്നാണ് സൂചന.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























