വാഹന പരിശോധനക്കിടെ കാറും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

ഓയൂര്‍ : മീയ്യണ്ണൂര്‍ നാല്‍ക്കവലയില്‍ പോലീസ് വാഹന പരിശോധനക്കിടെ കാറും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. പള്ളിമണ്‍ സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച നാല്‍ക്കവല മേലേ വിള ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു അപകടം.

പൂയപ്പള്ളി സി.എച്ച്‌.സി.യില്‍ കൊറോണ വാക്സിന്‍ എടുക്കുന്നതിനായി പോകുന്നതിനിടയിലാണ് യുവാക്കള്‍ അപകടത്തില്‍പെട്ടത്. വാഹന പരിശോധന നടത്തവേ പോലീസ് ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ റോഡിന്റെ ഇരു വശങ്ങളിലും തടഞ്ഞിട്ടിരുന്നു. ഈ ടിപ്പറുകളെ  മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

സാരമായി പരിക്കേറ്റ ബൈക്ക് യാത്രികരെ പോലീസ് ജീപ്പില്‍ തന്നെ മയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാല്‍ക്കവല ജങ്ഷന് സമീപം അപകടകരമായ നിലയില്‍ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയുള്ള കണ്ണനല്ലൂര്‍ പോലീസിന്റെ പരിശോധനക്കെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...