വിഫ ചുഴലിക്കാറ്റ് ചൈന, കൊറിയ, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ദുരിതം വിതയ്ക്കുന്നു

For full experience, Download our mobile application:
Get it on Google Play

ഹോങ്കോങ്: ഉഷ്ണമേഖലാ കൊടുങ്കാറ്റായി തരംതാഴ്ത്തപ്പെട്ട വിഫ ചുഴലിക്കാറ്റ് ചൈന, കൊറിയ വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ദുരിതം വിതയ്ക്കുന്നു. തെക്കൻ കൊറിയയിലും ഫിലിപ്പീൻസിലുമായി നിലവിൽ 22 പേർക്ക് ജീവൻ നഷ്ടമായി. ഹോങ്കോങ്ങിൽ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അനുഭവപ്പെട്ടു. യാങ്ജ്യാങ്, ഹാൻജ്യാങ്, മവോമിങ് എന്നീ നഗരങ്ങൾ മഴയിൽ മുങ്ങി. 6.5 ലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തിങ്കളാഴ്ചയാണ് കൊടുങ്കാറ്റ് ഒരു ചുഴലിക്കാറ്റായി മാറിയത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് (03:00 GMT) കരയിലേക്ക് എത്തിയ ഈ കൊടുങ്കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 102 കിലോമീറ്റർ (63 മൈൽ) ആണെന്ന് പ്രാദേശിക കാലാവസ്ഥാ ഉദ്യോഗസ്ഥർ പറഞ്ഞു. കരയിലെത്തിയ ശേഷം അത് തെക്ക് പടിഞ്ഞാറോട്ട് നീങ്ങാൻ തുടങ്ങി.

ഹോങ്കോങ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും, ഷെൻജെൻ, ജുഹായി, മകാവു വിമാനത്താവളങ്ങളിൽ നിന്നും 400ലധികം സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് നിരവധി യാത്രക്കാരും കുടുങ്ങി. ദുരിത മേഖലകളിൽ നിന്നും 250 ലധികം കുടുംബങ്ങളെ ഹോങ്കോങ്ങിലെ വിവിധ സ്ഥലങ്ങളിൽ മാറ്റിപാർപ്പിച്ചിട്ടുണ്ട്. അതേസമയം, ഫിലിപ്പീൻസിൽ 8 ലക്ഷത്തിലധികം പേരാണ് കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നത്. കാറ്റിലും മഴയിലും 300ലധികം സ്ഥലങ്ങൾ വെള്ളത്തിലായി, 1200ലധികം വീടുകൾ തകർന്നു. അതിതീവ്രമായ കാറ്റിൽപ്പെട്ട് ആളുകൾ വീഴുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ചൈനയിലെ ജുഹായിലാണ് സംഭവം. കാറ്റിന്റെ ശക്തിയിൽ നടക്കാനാകാതെ സ്ത്രീകൾ താഴെ വീണു. ചിലർ തറയിൽ ഇഴഞ്ഞ് സുരക്ഷിതസ്ഥാനത്തേക്ക് പോകാൻ ശ്രമിച്ചു. കുട്ടികൾ മാതാപിതാക്കളുടെ അടുത്തേക്ക് ഓടിയെത്തുന്നതിനിടെ തെന്നിവീഴുന്നതും ദൃശ്യങ്ങളിൽ കാണാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രിമാരല്ലാത്ത അമ്പതിലധികം നേതാക്കൾക്ക് സുരക്ഷ ; പരിശോധിക്കാൻ സർക്കാർ

0
കണ്ണൂർ : സുരക്ഷാഭീഷണി നിലവിലില്ലാത്തവരുടെ പോലീസ് സുരക്ഷയും വസതിക്കുമുന്നിൽ ഏർപ്പെടുത്തിയ കാവലും...

മര്യാദയ്ക്ക് സംസാരിക്കണം ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

0
കൊച്ചി: സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ...

അങ്കമാലിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവ് പിടികൂടി

0
കൊച്ചി: അങ്കമാലിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ...

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഇടപാടുകാരുടെ രേഖകൾ പരിശോധിച്ച് എസ്ഐടി

0
കൊച്ചി : ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം...