യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ല ; പ്രതിചേര്‍ക്കാനുള്ള നടപടികളിലേക്ക് കസ്റ്റംസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ല. ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് വ്യക്തമാക്കുന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത് കസ്റ്റംസിന് ലഭിച്ചു. കോണ്‍സുലേറ്റിലെ അക്കൗണ്ടന്റ് ഖാലിദിനെ പ്രതിചേര്‍ക്കാനുള്ള നടപടികളിലേക്ക് കസ്റ്റംസ് ഉടന്‍ കടക്കുമെന്നാണ് സൂചന.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളര്‍ കടത്തു കേസിലാണ് യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റും ഈജിപ്ഷ്യന്‍ പൗരനുമായ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ കൂടി പ്രതിചേര്‍ക്കേണ്ടതുണ്ടെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യമായി സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന എസിജെഎം കോടതിയെ കസ്റ്റംസ് സമീപിച്ചിരുന്നു. ഇയാള്‍ക്ക് നയതന്ത്ര പരിരക്ഷയുണ്ടോയെന്ന് കോടതി തിരക്കിയിരുന്നു. തുടര്‍ന്നാണ് വിശദമായ വാദത്തിനിടെ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലെന്നും കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുന്ന കത്ത് കസ്റ്റംസ് ഹാജരാക്കിയത്.

കേസ് ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. സ്വപ്നയുടെ സഹായത്തോടെ 1,9000 ഡോളര്‍ ഒമാന്‍ വഴി ഈജിപ്തിലേക്ക് കടത്തിയെന്നതാണ് കേസ്. ഇതിനിടെ സ്വപ്ന സുരേഷിനെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇ ഡിക്ക് അനുമതി നല്‍കി. നേരത്തെ 3 ദിവസം ഇഡി സ്വപ്ന, സരിത്, സന്ദീപ് എന്നിവരെ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശുപത്രി പരിസരത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി ; നാടൻ പടക്കമെറിഞ്ഞു ; ഒമ്പത് പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രി...

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...