സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ചെമ്പനോടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പേരാമ്ബ്ര: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ചെമ്പനോടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചെമ്പനോട കിഴക്കരകാട്ട് ഷിജോ എന്ന ഉണ്ണി (35) ആണ് മരിച്ചത്. ബന്ധുക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. ഷിജോയുടെ അതിര്‍ത്തിയിലൂടെ ജെസിബി ഉപയോഗിച്ച്‌ റോഡ് വെട്ടുന്നത് തടയാന്‍ ചെന്നപ്പോള്‍ ബന്ധു കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കുത്തേറ്റ ഉടനെ ഉണ്ണിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്തു അന്വേഷിക്കുന്നു. അച്ഛനും അമ്മയും ഭാര്യയും പിഞ്ചുകുഞ്ഞു മടങ്ങുന്ന കുടുബത്തിന്റെ ഏക അത്താണിയാണ് ഉണ്ണിയുടെ മരണത്തോടെ കുടുംബത്തിന് നഷ്ടമായത്. അച്ഛന്‍ തോമസ് (തങ്കച്ചന്‍). അമ്മ: മോളി. ഭാര്യ: ബിസിന. മകന്‍: ഡാറൂണ്‍. സഹോദരന്‍: ഫാദര്‍ അഗസ്റ്റില്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...