കോഴിക്കോട് കോര്‍പ്പറേഷനെ ഭരണാധികാരികള്‍ കറവ പശുവാക്കി മാറ്റി : ഡോ. ജെ. പ്രമീളാദേവി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനെ ഭരണാധികാരികള്‍ കറവ പശുവാക്കി മാറ്റിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളാദേവി. സിപിഎം നേതൃത്വത്തിലുള്ള ഭരണക്കാരുടെ അഴിമതിക്കെതിരെ ബിജെപിക്ക് അനുകൂലമായി ജനം വിധി എഴുതുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മഹിള മോര്‍ച്ച നോര്‍ത്ത് നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് മഹിളാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മഹിളാമോര്‍ച്ച നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് രാജേശ്വരി അജയലാല്‍ അദ്ധ്യക്ഷയായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ജില്ല സെക്രട്ടറി കൗണ്‍സിലര്‍ നവ്യ ഹരിദാസ്, മഹിള മോര്‍ച്ച ജില്ല പ്രസിഡണ്ട് അഡ്വ. രമ്യ മുരളി. വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രന്‍, മുന്‍ കൗണ്‍സിലര്‍ സി.എസ്. സത്യഭാമ, വി. പ്രകാശന്‍, പ്രഭാ ദിനേഷ്, ജിഷ ഷിജു എന്നിവര്‍ സംസാരിച്ചു.

നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു സമാപനപ്രസംഗം നടത്തി. മോനിത ശ്രീജിത്ത്, ഭാവന സുമേഷ്, ശുഭലത രമേശ്, ഉഷ ബാലന്‍, മഞ്ജുള രവീന്ദ്രന്‍, വിജിന പ്രേമോദ്, നിസി ബൈജു, ഇന്ദിര ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...