യു.എ.ഇ : അല്‍ ഐനില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. പെരിന്തല്‍മണ്ണ പുലാമന്തോള്‍ വളപുരത്തെ പി ടി എസ് അഷ്‌റഫ് (56) ആണ് മരിച്ചത്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 30 വര്‍ഷത്തോളമായി യു.എ.ഇയില്‍ ബിസിനസായിരുന്നു. കുടുംബവും അല്‍ഐനിലായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഭാര്യയും മക്കളും നാട്ടിലേക്ക് പോന്നത്. കെഎംസിസി പെരിന്തല്‍മണ്ണ നിയോജക മണ്ഡലം ഭാരവാഹിയാണ്. നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ അവിടെ തന്നെ ഖബറടക്കും. ഭാര്യ: പിച്ചന്‍ചീരാത്ത് ഫാത്തിമ സുഹറ പൊന്മള. മക്കള്‍ – മുഹമ്മദ് കുട്ടി (അല്‍ ഐന്‍), ഫാത്തിമ നസ്‌റിന്‍ (ബേബി), ഖദീജ (ബിഡിഎസ് വിദ്യാര്‍ത്ഥി, മുക്കം), ആമിന നിഷാന. മരുമക്കള്‍ – എം കെ ഷമീര്‍ കാരാതോട്, സുമയ്യ തിരൂര്‍.