കായംകുളത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കായംകുളം: പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കായംകുളം ചേരാവള്ളി മാളിക പടീറ്റതില്‍ സൈനുലാബ്ദീന്റെ മകന്‍ മുഹമ്മദ് അനസ് (28), ചേരാവള്ളി ജിനു ഭവനത്തില്‍ തങ്കച്ചന്‍ ഡാനിയേലിന്റെ മകന്‍ ജിബിന്‍ തങ്കച്ചന്‍ (26) എന്നിവരാണ് മരിച്ചത്. പള്ളിപ്പാട് ആഞ്ഞിലിമൂട്ടില്‍ പാലത്തിനു തെക്കുവശം  വൈകിട്ട് 5.30 ഓടെ ആയിരുന്നു അപകടം.

മീന്‍ പിടിക്കാനായി സുഹൃത്തുക്കളായ നാല് പേരാണ് പള്ളിപ്പാട് എത്തിയത്. മീന്‍ പിടിക്കുന്നതിനിടെ ഇരുവരും കുളിക്കാനായി ആറ്റില്‍ ഇറങ്ങുകയായിരുന്നു. രണ്ടുപേരും ഒഴുക്കില്‍ പെട്ടത് കണ്ട മീന്‍ പിടിച്ചു കൊണ്ടുനിന്ന രണ്ട് പേര്‍ ബഹളം വെയ്ക്കുന്നത് കണ്ട നാട്ടുകാര്‍ എത്തി രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഹരിപ്പാട് പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഖത്തറില്‍ ആയിരുന്ന അനസ് മൂന്ന് മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. മാതാവ് : കുഞ്ഞുമോള്‍. സഹോദരി : അനീഷ. പൊന്നമ്മയാണ് ജിബിന്റെ മാതാവ്. ഭാര്യ : എലിസബത്ത്. മകള്‍ : സാറ അന്ന ജിബിന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന്...

0
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ്...

സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ...

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...