യുഎഇയില്‍ കുരങ്ങുപനി വ്യാപിക്കുന്നു

For full experience, Download our mobile application:
Get it on Google Play

യു.എ.ഇ : യു.എ.ഇ.യിൽ കുരങ്ങുപനി ആശങ്ക ഉയർത്തുന്നു. രാജ്യത്ത് മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച മുമ്പാണ് യു.എ.ഇയിൽ കുരങ്ങുപനി സ്ഥിരീകരിച്ചത്. ഗൾഫ് രാജ്യങ്ങളിലെ ആദ്യ കേസായിരുന്നു ഇത്. കുരങ്ങുപനിയെ നേരിടാൻ യു.എ.ഇ തയ്യാറാണെന്നും അറിയിച്ചിരുന്നു. എന്നാൽ ആർക്കാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ട്. പശ്ചിമാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ 29 കാരിയായ സ്ത്രീക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതുവരെ നാലു പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു.

നേരത്തെ, ഇസ്രായേലിൻ പിന്നാലെ മിഡിൽ ഈസ്റ്റിലെ യുഎഇയിലും കുരങ്ങുപനി റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡുമായി താരതമ്യപ്പെടുത്തുമ്പോൾ അത്ര അപകടകരമല്ലാത്ത വൈറസാണിത്. സമ്പർക്കത്തിലൂടെയാണ് വൈറസ് പടരുന്നത്. രോഗം ബാധിച്ച വ്യക്തിയിൽ നിന്നോ മൃഗത്തിൽ നിന്നോ കുരങ്ങുപനി പകരാം. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്ര ചെയ്യുമ്പോൾ മതിയായ മുൻകരുതലുകൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കഴിയുന്നത്ര ആൾക്കൂട്ടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...