For full experience, Download our mobile application:
life 2
Asian-up
rajan-new
ncs-up
അബുദാബി : യുഎഇ വെള്ളിയാഴ്ച പതാക ദിനമായി ആചരിക്കും. രജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ രാവിലെ പത്ത് മണിക്ക് ദേശീയ പതാക ഉയര്‍ത്തും. രാജ്യത്തെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. യുഎഇ പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2004 നവംബര്‍ മൂന്നിന് അധികാരമേറ്റതിന്റെ സ്മരണാര്‍ഥമാണ് യുഎഇ പതാകദിനം ആചരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികളുടെ സ്ഥാപനങ്ങളിലും പതാക ദിനം ആചരിക്കും. വിവിധ സ്‌കൂളുകളിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. നിലവിൽ 11ആം വര്‍ഷമാണ് രാജ്യം പതാകദിനം ആചരിക്കുന്നത്. 2013 നവംബര്‍ മൂന്നിന് ആദ്യമായി പതാകദിനം ആചരിച്ചതിന് ശേഷം രാജ്യം എല്ലാ വര്‍ഷവും ഇത് ആഘോഷിക്കുന്നുണ്ട്. രാജ്യം പതാക ദിനം ആചരിക്കുമ്പോൾ എല്ലാ ജനങ്ങളും പങ്കെടുക്കണമെന്ന് ഭരണാധികാരി നേരത്തെ തന്നെ അഭ്യർത്ഥിച്ചിരുന്നു.
Asian-up
rajan-new
self
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at74111PM
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033