യുഎഇ ഷെയ്ഖ് സായിദ് ചാരിറ്റി മാരത്തോൺ കേരളത്തിലേക്ക്; ചർച്ച നടത്തി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

യുഎഇ; യുഎഇ സ്ഥാപക പിതാവ് ഷെയ്ഖ് സായിദിന്റെ സ്മരണാർഥം നടത്തുന്ന സായിദ് ചാരിറ്റി മാരത്തോണിന് ഇത്തവണ കേരളം വേദിയാവും. മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ അധികൃതരുമായി ചർച്ച നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ചാരിറ്റി മാരത്തോൺ സംഘടിപ്പിക്കുന്നത്. യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദിന്റെ ബഹുമാനാർത്ഥം നടക്കുന്ന സായിദ് ചാരിറ്റി മാരത്തോണിന് ഇന്ത്യ ആദ്യമായാണ് വേദിയാവുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ അധികൃതരുമായി ചർച്ച നടത്തി. ആരോ​ഗ്യമേഖലയുടെ പുരോ​ഗതിയ്ക്കാവശ്യമായ ധനസമാഹരണം ലക്ഷ്യമിട്ടാണ് പരിപാടി നടക്കുക. 2005 ൽ ന്യൂയോർക്കിലാണ് മാരത്തോണിന് തുടക്കമിട്ടത്.

കേരളത്തിൽ ഈ വർഷം അവസാനം യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാകും മാരത്തോൺ നടക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ കേരളത്തെ തെരഞ്ഞെടുത്തതിൽ പിണറായി വിജയൻ സന്തോഷം രേഖപ്പെടുത്തി. ഈ ആഗോള പരിപാടിയുടെ വേദിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ കേരളത്തിന് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎഇയും ഇന്ത്യയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ വർധിപ്പിക്കുമെന്ന് അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

സായിദ് ചാരിറ്റി മാരത്തൺ ചെയർമാൻ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് ഹിലാൽ അൽ കാബി, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, സായിദ് ചാരിറ്റി മാരത്തണിന്റെ ഉന്നത സംഘാടക സമിതി അംഗങ്ങളായ ഹമൂദ് അബ്ദുല്ല അൽ ജുനൈബി, അഹമ്മദ് മുഹമ്മദ് അൽ കാബി, പ്രമുഖ വ്യവസായി എം എ യൂസഫലി തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...