ദുബായ് : യുഎഇയിൽ കാലാവസ്ഥ വീണ്ടും മാറുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനൊപ്പം വാരാന്ത്യത്തിൽ കനത്ത മൂടൽമഞ്ഞും രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. പ്രത്യേകിച്ച് പുലർച്ചെ സമയങ്ങളിൽ കാഴ്ചാപരിധി കുറയാൻ സാധ്യതയുള്ളതിനാൽ റോഡ് യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണം. ഇന്ന് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. എന്നാൽ ഉച്ചയ്ക്കുശേഷം കിഴക്കൻ , തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ അഥവാ കൺവെക്ടീവ് ക്ലൗഡുകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ചിലയിടങ്ങളിൽ നേരിയ മഴ ലഭിച്ചേക്കുമെന്നും എൻസിഎം അറിയിച്ചു. ഇതിനൊപ്പം രാജ്യത്ത് താപനില ഉയരാനും സാധ്യതയുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























