സൈബര്‍ ആക്രമണം തടയാന്‍ എ.ഐ സൈബര്‍ ഫാക്ടറിയുമായി യുഎഇ

For full experience, Download our mobile application:
Get it on Google Play

യുഎഇ : സൈബര്‍ ആക്രമണം തടയാന്‍ എഐ സൈബര്‍ ഫാക്ടറിയുമായി യുഎഇ. യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സിലിന്റേതാണ് തീരുമാനം. പ്രതിദിനം എട്ട് ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങളാണ് യുഎഇ നേരിടുന്നത്. ദേശീയ സൈബര്‍ സുരക്ഷാപങ്കാളിയായ സിപിഎക്‌സ് ഹോള്‍ഡിങ്‌സുമായി സഹകരിച്ചാണ് ഡിജിറ്റല്‍ രംഗത്തെ ശക്തിപ്പെടുത്തുന്നതിനും സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനുമായി എഐ സൈബര്‍ ഫാക്ടറി ആരംഭിക്കുന്നത്. സൈബര്‍ ഭീഷണികളുടെ വ്യാപ്തിയും സങ്കീര്‍ണ്ണതയും വര്‍ധിക്കുന്നുണ്ട്. സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും തടയിടാനുമുള്ള രാജ്യത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനാണ് ഐ സൈബര്‍ ഫാക്ടറിയിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യത്തിന്റെ ഡിജിറ്റല്‍ സംവിധാനങ്ങളും പൊതുജന വിശ്വാസവും സംരക്ഷിക്കുന്നത് നിര്‍ണായകമായി വന്ന സാഹചര്യത്തിലാണ് യുഎഇയെ ലോകത്തെ തന്നെ മികച്ച നൂതന സൈബര്‍ സുരക്ഷ ഹബ്ബ് ആക്കി മാറ്റുന്നതിന് സൈബര്‍ ഫാക്ടറി യാഥാര്‍ഥ്യമാക്കുന്നതെന്ന് യുഎഇ ഭരണകൂടത്തിന്റെ സൈബര്‍ സുരക്ഷാ മേധാവി ഡോ. മുഹമ്മദ് അല്‍ കുവൈത്തി പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷസമയത്ത് കനത്ത സൈബര്‍ ആക്രമണമാണ് യുഎഇയ്ക്ക് നേരിടേണ്ടിവന്നത്. രാജ്യത്തിന് പുറത്ത് നിന്നുള്ള ഹാക്കിങ് പല കമ്പനികളും വെളിപ്പെടുത്തിയിരുന്നു.

ഭരണകൂടത്തി നും വാണിജ്യ – വ്യവസായ മേഖലക്കും ജനങ്ങള്‍ക്കും സുരക്ഷിതമായ ഒരു സൈബര്‍ അന്തരീക്ഷം ഉറപ്പാക്കുകയാണ് സൈബര്‍ ഫാക്ടറിയുടെ ലക്ഷ്യമെന്ന് സിപിഎക്‌സ് സിഇഒ ഹാദി അന്‍വര്‍ വ്യക്തമാക്കി. പ്രതിധിനം എട്ട് ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങളാണ് രാജ്യം നേരിടുന്നത്. ബാങ്കിങ് മേഖലയ്ക്ക് പുറമേ എണ്ണപ്പാടങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമാണ് ഹാക്കര്‍മാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...