കടമുറി പോരാ …. റോഡും വേണം കച്ചവടം ചെയ്യാന്‍ : പുല്ലാട് ജംഗ്ഷനില്‍ നടപ്പാതകള്‍ കയ്യേറി വ്യാപാരികള്‍

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : തിരക്കേറിയ പുല്ലാട് ജംഗ്ഷനില്‍ കടമുറികള്‍ മാത്രം പോരാ, കച്ചവടം ചെയ്യാന്‍ നടപ്പാതകളും വേണമെന്ന് വ്യാപാരികള്‍. കാല്‍നട യാത്രക്കാര്‍ക്കുവേണ്ടി നിര്‍മ്മിച്ചിട്ടുള്ള നടപ്പാതകള്‍ പല സ്ഥലത്തും വ്യാപാരികള്‍ കയ്യേറി ബോര്‍ഡുകള്‍ സ്ഥാപിക്കുകയും സാധനങ്ങള്‍ ഇറക്കി വെക്കുകയും ചെയ്തിരിക്കുകയാണ്. ചിലയിടങ്ങളില്‍ കടകളുടെ മുന്നില്‍ നടപ്പാതയിലേക്കാണ് പഴക്കുലകള്‍ കെട്ടിത്തുക്കിയിടുന്നത്. നടപാതകളില്‍ കച്ചവടം ചെയ്യുന്നവരും കുറവല്ല. കാല്‍നടയാത്രക്കാര്‍ക്ക് ഭീതി കൂടാതെ സഞ്ചരിക്കാന്‍ നിര്‍മ്മിച്ച നടപ്പാതയിലാണ് ഇത്തരത്തില്‍ അനധികൃത കയ്യേറ്റങ്ങള്‍ നടക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കേണ്ട കോയിപ്രം ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനുതാഴെയാണ് ഈ കയ്യേറ്റം നടന്നിരിക്കുന്നത്.

രാവിലെയും വൈകിട്ടും റ്റി.കെ റോഡ്‌ കുറുകെ കടക്കാന്‍ ജനം പെടാപ്പാട് പെടുകയാണ്. ഇവിടെ ഹോം ഗാര്‍ഡിന്റെ സേവനമുണ്ടെങ്കിലും ഇത് രാവിലെയും വൈകുന്നേരവും മാത്രമാണ്. റോഡില്‍ അനധികൃത പാര്‍ക്കിങ്ങും വര്‍ദ്ധിക്കുന്നു. പുല്ലാട് ടൗണില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗങ്ങളില്‍ റോഡിന് ഇരുവശവുമായാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ചില വാഹനങ്ങള്‍ റോഡിലേക്ക് ഇറക്കി പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസവും സൃഷ്ടിക്കുന്നു. ടൗണില്‍ ഫെഡറല്‍ ബാങ്കിന് എതിര്‍വശം സ്വകാര്യ വ്യക്തിയുടെ സ്ഥലം പാര്‍ക്കിങ്ങിനായി ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.

എങ്കിലും ആളുകള്‍ പലപ്പോഴും ഗതാഗത തടസമുണ്ടാക്കി റോഡ്‌ സൈഡിലാണ് വാഹനം പാര്‍ക്ക് ചെയ്യുന്നത്. പഞ്ചായത്ത് ഓഫീസിന് മുന്നിലും ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറുണ്ട്. ടൗണിന്റെ പടിഞ്ഞാറ് ഭാഗത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സമീപം വളവില്‍ റോഡിന്റെ ഇരുവശത്തും നടപ്പാത കയ്യേറിയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതിനാല്‍ കാല്‍ നടയാത്രക്കാര്‍ റോഡില്‍ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പോലീസും മോട്ടോര്‍ വാഹന വകുപ്പും കോയിപ്രം ഗ്രാമ പഞ്ചായത്തും ഈ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തേണ്ടത് ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...