കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോയിസ്റ്റിനെതിരെ യു.എ.പി.എ ചുമത്തും

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോയിസ്റ്റ് സംഘാംഗം സുരേഷിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യും. അന്വേഷണം എടിഎസ് ഏറ്റെടുക്കും. ഇന്നലെയാണ് പരിക്കേറ്റ സുരേഷിനെ മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിൽ ഉപേക്ഷിച്ച് കടന്നത്. മാവോയിസ്റ്റ് പശ്ചിമഘട്ട സ്പെഷൽ സോൺ കമ്മിറ്റി അംഗമാണ് ചിക് മംഗളൂർ സ്വദേശി സുരേഷ്. ഇന്നലെ വൈകിട്ട് ആറ്മണിക്കാണ് കോളനിയിലെ ചപ്പിലി കൃഷ്ണൻ എന്നയാളുടെ വീട്ടില്‍ രണ്ടു വനിതകള്‍ ഉള്‍പ്പെട്ട ആറംഗ സായുധ സംഘം എത്തിയത്.

ഭക്ഷണസാധനങ്ങൾ പണം നൽകി വാങ്ങുകയും സുരേഷിന് ചികിത്സ ലഭ്യമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കാട്ടാന ആക്രമണത്തിൽ മൂന്ന് ദിവസം മുൻപാണ് പരിക്കേറ്റതാണെന്ന് അറിയിക്കുകയും ചെയ്തു.സുരേഷിനെ ഈ വീട്ടിൽ കിടത്തിയ ശേഷം ഒപ്പമുണ്ടായിരുന്ന മാവോയിസ്റ്റുകൾ കാട്ടിലേക്ക് മടങ്ങി. പിന്നാലെ വിവരമറിഞ്ഞ് പയ്യാവൂർ പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവിയർ അടക്കമുള്ളവർ കോളനിയിലെത്തി. പരിക്കേറ്റ മാവോയിസ്റ്റുമായി സംസാരിച്ചു. തുടർന്ന് ആംബുലൻസ് എത്തിച്ച് നാട്ടുകാരുടെ കൂടി സഹായത്തോടെ ഒടുവിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...

നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ വടിവാളുമായി യുവാവിന്റെ പരാക്രമം

0
കൊച്ചി: കടയുടെ മുമ്പില്‍ കിടന്ന നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ...