വിമാനയാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി യൂബര്‍

For full experience, Download our mobile application:
Get it on Google Play

വിമാന യാത്രക്കാർക്ക് സഹായകമാകുന്ന പുതിയ ഫീച്ചറുമായി യൂബർ. ഇന്ത്യയിലെ യാത്രക്കാർക്കും ഡ്രൈവർമാർക്കും എയർപോർട്ടുകളിലേക്കും തിരിച്ചുമുള്ള ടാക്സി സേവനങ്ങൾ എളുപ്പമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. വേനൽക്കാല യാത്രാ സീസണിൽ ആഭ്യന്തര, അന്തർദേശീയ യാത്രകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. ഇന്ത്യയിലെ യൂബർ ഉപയോക്താക്കൾക്ക് ഇപ്പോൾ 90 ദിവസം മുമ്പ് റൈഡ് റിസർവേഷൻ നടത്താനാകും.

ഇമെയിൽ വഴി യൂബർ ആപ്പിൽ യാത്രയുടെ വിവരങ്ങൾ അപ്ഡേറ്റും ചെയ്യാം. എയർപോർട്ട് റൂട്ടുകളിൽ സേവനമനുഷ്ഠിക്കുന്ന യൂബർ ഡ്രൈവർമാർക്ക് സഹായകമാകുന്ന രീതിയിൽ കമ്പനി വിവരങ്ങൾ കൈമാറും. ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലെ യൂബർ ആപ്പ് വഴി ഡൽഹി, മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലെ തിരക്കേറിയ 13 വിമാനത്താവളങ്ങളിലുള്ള യൂബർ പിക്ക്-അപ്പ് പോയിന്റുകളിലേക്ക് ഗൈഡ് സൗകര്യവും ഏർപ്പെടുത്തും.

പൂനെ, ചണ്ഡീഗഡ്, ജയ്പൂർ, ഗുവാഹത്തി, കൊച്ചി, അഹമ്മദാബാദ്, ലഖ്‌നൗ ഇതിൽ മിക്ക നഗരങ്ങളിലും ഗൈഡുകൾ ലൈവാണ്. ബാക്കിയുള്ള നഗരങ്ങൾ വരും ദിവസങ്ങളിൽ തന്നെ സംവിധാനം ഏർപ്പെടുത്തും. തിരഞ്ഞെടുത്ത വിമാനത്താവളങ്ങളിലെ ഗേറ്റിൽ നിന്ന് യൂബർ പിക്ക്-അപ്പ് പോയിന്റിലേക്കുള്ള വഴി കണ്ടെത്താൻ യാത്രക്കാരെ സഹായിക്കുന്ന ചിത്രങ്ങൾ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദില്ലി, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് വിമാനത്താവളത്തിന്റെ കവാടങ്ങളിൽ നിന്ന് യൂബർ പിക്ക്-അപ്പ് പോയിന്റിലേക്ക് നടക്കാൻ ആവശ്യമായ ദൂരം സംബന്ധിച്ച ധാരണയും കമ്പനി മുൻകൂർ നല്കും. നിലവില്‍ യൂബർ പ്രീമിയർ, യൂബർ എക്സ്എൽ, യൂബർ ഇന്റർ സിറ്റി , യൂബർ റെന്റലുകൾ എന്നിവയിൽ ഈ സേവനങ്ങൾ ലഭ്യമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

—————————————————————————————————

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...