സി.ജെ.പി സമരത്തിന് ഉദ്ധവ് താക്കറെയുടെ പിന്തുണ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സിജെപി സമരത്തിന് പിന്തുണയുമായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. സമരത്തിന് പിന്തുണ അറിയിച്ച് അടുത്ത ദിവസം തന്നെ ജന്തര്‍ മന്തറില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. സിജെപി സമരത്തിന് രാഹുല്‍ ഗാന്ധി പിന്തുണ പ്രഖ്യാപിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജന്തര്‍ മന്തറില്‍ പോകണം. രാജ്യത്തെ യുവാക്കളില്‍ വിശ്വാസമുള്ള എല്ലാവരും സിജെപിയുടെ സമരത്തിന് പിന്തുണ നൽകാൻ അവിടെ എത്തണം. രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. ജൂലൈ 20-ാം തീയതി ഉദ്ധവ് താക്കറെ ജന്തര്‍ മന്തറില്‍ എത്തുമെന്നാണ് വിവരം.

സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം പതിനാറ് ദിവസം പിന്നിടുകയാണ്. ജൂലൈ 27-ാം തീയതിയായിരുന്നു സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്. പതിനാറ് ദിവസം കൊണ്ട് അദ്ദേഹത്തിന്റെ ശരീരഭാരം 8.2 കിലോ കുറഞ്ഞു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും രക്തസമ്മര്‍ദ്ദവും കുറഞ്ഞു. സോനം വാങ്ചുക്കിന്റെ നിരാഹാര സമരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ വീണ്ടും രംഗത്തെത്തി.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂണ്‍ 20-ാം തീയതിയായിരുന്നു സിജെപി ജന്തര്‍ മന്തറില്‍ സമരം ആരംഭിച്ചത്. സിജെപിയുടെ സമരം തിങ്കളാഴ്ച 24 ദിവസം പിന്നിടുകയാണ്. നിരവധി പേരാണ് സിജെപിക്കും സോനം വാങ്ചുക്കിനും പിന്തുണ പ്രഖ്യാപിച്ച് ജന്തര്‍ മന്തറിലേക്ക് എത്തുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...