വിവേക് കിരണിന് സമൻസ് അയച്ചിട്ടും ഇഡി തുടർനടപടി എടുക്കാത്തത് സെറ്റിൽമെന്റെന്ന് യുഡിഎഫ് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് സമൻസ് അയച്ചിട്ടും ഇഡി തുടർനടപടി എടുക്കാത്തത് സെറ്റിൽമെന്റെന്ന് യുഡിഎഫ് ആക്ഷേപം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതും ഡീലിൻറെ ഭാഗമായെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം. സമൻസിൽ മുഖ്യമന്ത്രിയോ മകനോ ഇത് വരെ പ്രതികരിച്ചിട്ടില്ല. വിവേക് കിരണിന് ഇഡി അയച്ച സമൻസ് മുഖ്യമന്ത്രിക്കെതിരെ തിരിക്കുകയാണ് പ്രതിപക്ഷം. സിപിഎം-ബിജെപി സെറ്റിൽമെൻറിൻറെ തെളിവായാണ് സമൻസിലെ തുടർനടപടി നിലച്ചത് എന്നാണ് പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത്. പൂരം കലക്കൽ, തൃശൂരിലെ ബിജെപി ജയം മുതൽ മുഖ്യമന്ത്രി അമിത് ഷാ കൂടിക്കാഴ്ച വരെ ഡീലിൻറെ ഭാഗമെന്നാണ് യുഡിഎഫ് ആക്ഷേപം.

സ്വർണ്ണക്കടത്ത്-ലൈഫ് മിഷൻ കേസുകൾ ഉന്നതരിലേക്കെത്താത്തത് ബിജെപിയുടെയും കൈ പൊള്ളിച്ചിരുന്നത്. സമൻസിലെ ഡീൽ ആരോപണത്തിൽ വീണ്ടും ബിജെപി പ്രതിരോധത്തിലായി. സമൻസിലെ തുടർ നടപടി നിലച്ചതാണ് സിപിഎമ്മിൻറെയും പ്രതിരോധം. കഴമ്പുള്ള കേസെങ്കിൽ ഇഡി വെറുതെ ഇരിക്കുമായിരുന്നോ എന്നാണ് സിപിഎം ചോദ്യം. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി കേസിൽ സിപിഎം വലിയ പ്രതിരോധമാണ് തീർത്തിരുന്നത്. സമാന രീതിയിൽ മകന് വേണ്ടിയും മന്ത്രിമാരടക്കം രംഗത്ത് വരുന്നു. സമൻസിൻറെ പകർപ്പ് ഇപ്പോൾ പുറത്ത് വന്നത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്ന് മന്ത്രി വി ശിവൻകുട്ടി വിമർശിക്കുന്നു. വിവാദം ചൂട് പിടിക്കുമ്പോൾ മുഖ്യമന്ത്രി മൗനത്തിലാണ്. വിവേക് കിരണും പ്രതികരിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി...

0
ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന...

മന്ത്രിമാരുടെ പ്രകടനം വിലയിരുത്താന്‍ മോദി

0
ന്യൂഡല്‍ഹി: സാമൂഹ്യ നീതിക്കും ജനക്ഷേമ അജണ്ടകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് നരേന്ദ്ര...

സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ

0
തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ...

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

0
അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...