യുഡിഎഫ് മന്ത്രിസഭാ രൂപീകരണം : അന്തിമ പട്ടിക ഇന്ന് വൈകിട്ടോടെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ ഏകദേശം പരിഹരിക്കപ്പെട്ടതായും മന്ത്രിമാരുടെ കാര്യത്തിൽ ഇന്ന് വൈകിട്ടോടുകൂടി ഏകദേശ ധാരണയാകുമെന്നുമാണ് സൂചനകൾ. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഘടകകക്ഷികളുമായി നടത്തുന്ന ഉഭയകക്ഷി ചർച്ചകൾ മന്ത്രിസഭാ രൂപീകരണത്തിൽ നിർണ്ണായകമാകും. കോൺഗ്രസ് മന്ത്രിമാരെയും അവർക്ക് നൽകേണ്ട വകുപ്പുകളെയും സംബന്ധിച്ച പ്രാഥമിക ധാരണയിൽ എത്തിയ ശേഷം മാത്രമേ ഘടകകക്ഷികളുമായുള്ള ചർച്ചകളിലേക്ക് കടക്കാൻ കഴിയൂ എന്ന നിലപാടിലാണ് നേതൃത്വം. ഇതിന്റെ ഭാഗമായി വി.ഡി. സതീശൻ മുതിർന്ന നേതാക്കളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തി അവരുടെ ആവശ്യങ്ങൾ കേട്ടു. കെപിസിസി പ്രസിഡന്റുമായും അദ്ദേഹം ചർച്ചകൾ നടത്തിയിട്ടുണ്ട്.

കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളും ഘടകകക്ഷികളുടെ ആവശ്യങ്ങളും ഒരുപോലെ പരിഗണിച്ചു വേണം വി.ഡി. സതീശന് മുന്നോട്ട് പോകാൻ. സണ്ണി ജോസഫിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളും ഇതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വൈകിട്ടോടെ മന്ത്രിസഭയുടെ കാര്യത്തിൽ പൂർണ്ണമായ വ്യക്തത വരുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...