യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ നിലമ്പൂർ നയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം. 54851 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷം നേടിയാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. വിജയിച്ച ആര്യാടൻ ഷൗക്കത്ത് 113586 വോട്ടുകളും, പ്രധാന എതിരാളികളായ യു ഷറഫലി (എല്‍ഡിഎഫ്) 58735 വോട്ടുകളും, ഗിരീഷ് മേക്കാട് (എന്‍ഡിഎ) 12660 വോട്ടുകളും നേടി. മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ നിലമ്പൂർ നിയമസഭാമണ്ഡലം. 1987 മുതൽ 2011 വരെആര്യാടൻ മുഹമ്മദാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2016 മുതൽ 2025 ജനുവരി 13 വരെ സിപിഎം പിന്തുണയോടെ മത്സരിച്ചു വിജയിച്ച സ്വതന്ത്രസ്ഥാനാർത്തിയായ പിവി അൻവറാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.

2011ലും 2016ലും മണ്ഡലം കൈവിട്ടുപോയെങ്കിലും പിന്നീട് നടന്ന ഉപ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് ഇടതിൽ നിന്നും മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 11,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ആര്യാടൻ ഷൗക്കത്ത് മണ്ഡലത്തിൽ അന്ന് വിജയിച്ചത്. രാഷ്ട്രീയ കൂറുമാറ്റവും അട്ടിമറി വിജയവും കണ്ട് വളർന്ന മണ്ഡലമാണ് നിലമ്പൂർ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ അപ്രമാദിത്വത്തിൽ നിന്ന് പിവി അൻവറിലൂടെ എൽഡിഎഫ് മണ്ഡലം പിടിച്ചെടുത്ത ചരിത്രം ഇവിടെയുണ്ട്. പിന്നീടുണ്ടായ സിപിഎം അൻവർ കലഹവും മണ്ഡലത്തിൽ ഏറെ ചർച്ചയായിരുന്നു. അൻവർ ഫാക്ടറും രാഷ്ട്രീയ കോളിളക്കങ്ങളും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ചർച്ചയായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞ് ഏഴ് മാസം പിന്നിടുമ്പോഴാണ് ഒരു തെരഞ്ഞെടുപ്പ് കൂടി നിലമ്പൂര് സാക്ഷ്യം വഹിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ ഹോസ്റ്റലിൽ കിടന്നുറങ്ങുകയായിരുന്ന ആറ് വിദ്യാർത്ഥികൾക്ക് പാമ്പുകടിയേറ്റു; മൂന്നു പെൺകുട്ടികൾ മരിച്ചു, ഒരാളുടെ നില...

0
ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പാമ്പുകടിയേറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആദിവാസി വിഭാഗത്തിൽപെട്ട...

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി

0
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി....

ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല ; റോജി.എം.ജോൺ

0
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പോലീസിനെയും...

സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാൻ കേന്ദ്ര സർക്കാർ യുപിഐ ഇടപാടുകൾക്ക് മേൽ പരോക്ഷ നികുതി ചുമത്താൻ...

0
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും ബജറ്റ് പരാജയവും മറച്ചുവെക്കാൻ സാധാരണക്കാരെ വഞ്ചിച്ച് യുപിഐ...