വട്ടിയൂർക്കാവിൽ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വട്ടിയൂർക്കാവിൽ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. സ്ഥാനാർഥി പട്ടിക പൂർണ്ണമാകാത്തത് തർക്കകൊണ്ടല്ലെന്നും ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി പൂർത്തിയാകാത്തതിനാലാണ്. അടുത്ത പട്ടിക ഉടനെത്തന്നെയുണ്ടാകുമെന്ന് കെ മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയാണ് ബിജെപി സ്ഥാനാർഥി. വികെ പ്രശാന്ത് ആണ് സിപിഐഎം സ്ഥാനാർഥി. കോൺ​ഗ്രസ് സ്ഥാനാർഥിയായി കെ മുരളീധരൻ കൂടി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമായിരിക്കും വട്ടിയൂർക്കാവിൽ അരങ്ങേറുക. സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നണികൾ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിൽ 55 പേരുടെ ആദ്യ പട്ടികയാണ് കോൺ​ഗ്രസ് പുറത്തിറക്കിയത്. എംപിമാർക്ക് സീറ്റില്ല. വട്ടിയൂർക്കാവിൽ കെ മുരളീധരനും ചിറയിൻകീഴിൽ രമ്യാ ഹരിദാസും മത്സരിക്കും. പാലക്കാട് രമേശ് പിഷാരടിയും മലമ്പുഴയിൽ എ സുരേഷുമാണ് സ്ഥാനാർഥികൾ. വൈക്കത്ത് സണ്ണി എം കപിക്കാടിന് സീറ്റില്ല, കെ ബിനിമോനാണ് സ്ഥാനാർഥി. നാട്ടികയിൽ സുനിൽ ലാലൂർ മത്സരിക്കും. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ അബ്ദുൾ റഷീദാണ് മത്സരിക്കുന്നത്. നാദാപുരത്ത് കെഎം അഭിജിത്തും കൊടുങ്ങല്ലൂരി ഒ ജെ ജനീഷും മത്സരിക്കും. എട്ട് വനിതാ സ്ഥാനാർഥികളാണ് ആദ്യ പട്ടികയിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ്...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...