നിലമ്പൂർ: ബേപ്പൂരിൽ താൻ പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്ന പ്രഖ്യാപനത്തില്‍ വ്യക്തതവരുത്തി യുഡിഎഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍. റിയാസ് ബെറ്റിന് വന്നാൽ ഞാൻ മൊട്ടയടിച്ച് കമ്മലിടും എന്നാണ് പറഞ്ഞതെന്ന് പി.വി അന്‍വര്‍ പറഞ്ഞു. ‘ബേപ്പൂരില്‍ ഞാന്‍ തോറ്റാല്‍ മൊട്ടയടിച്ച് നടക്കുമെന്നല്ല പറഞ്ഞത്. ഞാൻ ജയിച്ചാൽ റിയാസ് മൊട്ടയടിച്ച് നടക്കും, റിയാസ് ജയിച്ചാൽ ഞാൻ മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്നാണ് പറഞ്ഞത്. റിയാസ് മൊട്ടയടിച്ചാല്‍ മാത്രം മതി, കമ്മലിടേണ്ട. ‘ അന്‍വര്‍ പറഞ്ഞു. എന്നാല്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ റിയാസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. ബെറ്റ് വെക്കാനായി കോഴിക്കോട് പ്രസ് ക്ലബ്ബിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം വന്നിട്ടില്ല. 82,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ റിയാസ് എന്തുകൊണ്ട് ബെറ്റിന് തയ്യാറാകുന്നില്ലെന്നും അന്‍വര്‍ ചോദിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























