പറവൂരിൽ മിന്നും വിജയം സ്വന്തമാക്കി വിഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

പറവൂർ : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പറവൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി വിഡി സതീശന് വിജയം. 20600 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിഡി സതീശൻ വിജയിച്ചത്. ആകെ 78658 വോട്ടുകളാണ് വിഡി സതീശൻ നേടിയത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി ഇടി ടൈസൺ മാസ്റ്റർ 58058 വോട്ടുകൾ നേടിയപ്പോൾ എൻഡിഎ സ്ഥാനാര്‍ഥി വസ്‌ഥല പ്രസന്നകുമാരി 20377 വോട്ടുകളും നേടി. രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മത്സരമാണ് ഇത്തവണ പറവൂരിൽ നടന്നത്. വടക്കൻ പറവൂർ നഗരസഭയും; പരവൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചേന്ദമംഗലം, ചിറ്റാട്ടുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പറവൂർ നിയമസഭാമണ്ഡലം. സിപിഐ കോട്ടയായി കരുതിയിരുന്ന മണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാല് തവണ വിജയിച്ച് വിഡി സതീശൻ കരുത്ത് തെളിയിച്ച മണ്ഡലമാണ് പറവൂർ.

2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 21,301 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിഡി സതീശൻ വിജയിക്കുന്നത്. 2001 മുതൽ പറവൂരിനെ പ്രതിനിധീകരിക്കുന്നത് വിഡി സതീശനാണ്. വികസനവും ഭരണ വിരുദ്ധതയും, ശബരിമല സ്വർണ്ണകൊള്ളയും തന്നെയായിരുന്നു പറവൂരിൽ കോൺഗ്രസിൻ്റെ പ്രചരണായുധം. കഴിഞ്ഞ പത്ത് വർഷത്തെ ഭരണം ഉയർത്തിക്കാട്ടി ഇടതു പക്ഷവും മുന്നോട്ട് വന്നതോടെ വാശിയേറിയ മത്സരത്തിനായിരുന്നു മണ്ഡലം സാക്ഷ്യം വഹിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ തട്ടുകടകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ മോഷണം പോകുന്നത് വ്യാപകമായി : പോലീസ് അന്വേഷണം...

0
തിരുവല്ല : തിരുവല്ല കുറ്റൂരില്‍ തട്ടുകടകളില്‍ നിന്നും പാചകവാത സിലിണ്ടറുകള്‍ മോഷണം...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....