സന്ദീപ് വാര്യരെ എസ്എഫ്‌ഐ തടഞ്ഞെന്ന പരാതിക്ക് പിന്നാലെ യുഡിഎഫ് ചാറ്റ് പുറത്ത്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: പടന്നക്കാട് നെഹ്‌റു കോളേജില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞെന്ന പരാതിക്ക് പിന്നാലെ യുഡിഎഫ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്ത്. ടീം യുഡിഎഫ് തൃക്കരിപ്പൂര്‍ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയുടെ സ്‌ക്രീന്‍ഷോട്ടുകളാണ് പുറത്ത് വന്നത്. ‘അവര്‍ ശരിക്കും നമ്മുടെ ട്രാപ്പില്‍ വീണപോലെ ആയി’എന്നും,’നല്ലൊരു പ്രചാരണ ആയുധമായി മാറി’ എന്നുമാണ് ചാറ്റ്. അബ്ദുല്‍ ഖാദര്‍ എന്ന പേരിലുള്ള നമ്പറില്‍ നിന്നുള്ള മെസേജാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘ആദ്യം തന്നെ എസ്എഫ്‌ഐക്ക് നന്ദി രേഖപ്പെടുത്തുന്നു. ജയിക്കാന്‍ കുറച്ച് കൂടെ എളുപ്പം ആക്കി തന്നതിന്’, എന്ന മെസേജും അതിനുള്ള മറപുടിയുമാണ് വൈറലാകുന്നത്.

ക്യാമ്പസില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞെന്നായിരുന്നു പരാതി. സ്ഥാനാര്‍ത്ഥിക്ക് ഒപ്പം ഉണ്ടായിരുന്ന മീഡിയ ടീമിനെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. സംഭവത്തിന് പിന്നാലെ സന്ദീപ് വാര്യരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരാജയം മുന്നില്‍ കണ്ടുള്ള പരിഭ്രാന്തിയാണ് ഇന്ന് കണ്ടതെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു. ക്യാമ്പസ് ചെങ്കോട്ടയാണ് എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നും വിദ്യാര്‍ത്ഥികളെ കാണരുത് എന്ന ഉദ്ദേശത്തോട് കൂടിയാണ് എസ്എഫ്‌ഐ ആക്രമണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. തൃക്കരിപ്പൂരില്‍ ഫാസിസ്റ്റ് നടപടിയാണ് എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...

മലപ്പുറം മണ്ണാർമലയിൽ വാഹനാപകടം ; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനാറുകാരന് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറം മണ്ണാർമലയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാറും സ്‌കൂട്ടറും...

ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

0
കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ...