പത്തനംതിട്ട ജില്ലയുടെ വികസനത്തിന് യു.ഡി.എഫ് പ്രതിജ്ഞാബദ്ധം: അഡ്വ വർഗീസ് മാമ്മൻ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയുടെ സമഗ്രവികസനത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ വർഗീസ് മാമ്മൻ എം.എൽ.എ പറഞ്ഞു. ജില്ലയിലെ ജനകീയ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയിൽ പെടുത്തുമെന്നും വന്യമൃഗ ശല്യം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന മലയോര മേഖലയിലെ കൃഷിക്കാരുടെ പ്രശ്നങ്ങളും അപ്പർ കുട്ടനാട്ടിലെ നെൽകർഷകർ നേരിടുന്ന പ്രശ്‌നങ്ങളും ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്തി സത്വര നടപടികൾ സ്വീകരിക്കുന്നതിന് യു ഡി എഫ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി വൈസ് ചെയർ മാൻമാരായ പ്രൊഫ ഡി.കെ ജോൺ, ജോൺ.കെ.മാതൃൂസ്, സംസ്ഥാന ട്രഷറർ ഡോ. ഏബ്രഹാം കലമണ്ണിൽ, സംസ്ഥാന സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, സംസ്ഥാന അഡ്വൈസർ ജോർജ് കുന്നപ്പുഴ, ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ. ബാബു വറുഗീസ്, സാം ഈപ്പൻ,തോമസ് മാത്യു, വർഗീസ് ജോൺ, റോയി ചാണ്ടപ്പിള്ള, ടി. ഏബ്രഹാം, ജോർജ് മാത്യു, ജോർജ് വറുഗീസ് കൊപ്പാറ, ഷിബു പുതുക്കേരിൽ, ജോസ് കൊന്നപ്പാറ, ജോൺസൺ കുര്യൻ, നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ വൈ.രാജൻ, രജീവ് താമരപ്പള്ളി, ഉമ്മൻ മാത്യു വടക്കേടം, ദിപു ഉമ്മൻ, കെ.ടി.യു.സി ജില്ല പ്രസിഡൻ്റ് തോമസ് കുട്ടി കുമ്മണ്ണൂർ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് ബിനു കുരുവിള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സാം മാത്യു, ജിജി വട്ടശ്ശേരിൽ, മുഹമ്മദ് സാലി,ജില്ലാ പഞ്ചായത്ത് അംഗം ജൂലി സാബു ഓലിക്കൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...