ഗ്രുപ്പ് മുതലാളിമാരോട് ഒന്നേ പറയാനുള്ളു…. പ്രവര്‍ത്തരുടെ ക്ഷമ നിങ്ങള്‍ ഇനിയും പരീക്ഷിക്കരുത് : കോണ്‍ഗ്രസ് സൈബര്‍ ടീം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ പഴിചാരലും നേതൃമാറ്റ ആവശ്യവും സജീവമായി. കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. മുല്ലപ്പള്ളിക്കെതിരെ തുറന്നടിച്ചു ഷാനിമോള്‍ ഉസ്മാന്‍ രംഗത്തുവന്നതിന് പിന്നാലെ ധര്‍മ്മടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കെപിസിസി അധ്യക്ഷനെതിരെ രംഗത്തെത്തി.

കെപിസിസിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി വേണമെന്ന ആവശ്യം കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന് മേല്‍ ഒരു വിഭാഗം ശക്തമാക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ കെ.സുധാകരന്‍ അനുയോജ്യനെന്ന് പരോക്ഷമായി സൂചിപ്പിച്ച്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തുവന്നു. സുധാകരന്‍ മികച്ച നേതാവാണ്. വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഏറ്റവുമൊടുവില്‍ നേതൃമാറ്റത്തിനായി മുറവിളി ഉയര്‍ത്തുന്നത് കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്‌ബുക്ക് കൂട്ടായ്മയാണ്.

നേതാക്കളുടെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെയ്‌പ്പ് ഇനി അനുവദിക്കില്ലെന്ന് സൈബര്‍ ടീം താക്കീത് നല്‍കി. പ്രവര്‍ത്തകരുടെ വികാരം മാനിക്കാന്‍ ആദ്യം നേതാക്കള്‍ പഠിക്കണമെന്നും സൈബര്‍ ടീം രോഷം പ്രകടിപ്പിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവായി വിഡി സതീശന്‍ വരണമെന്നുമുള്ള ആവശ്യമാണ് സൈബര്‍ ടീം മുന്നോട്ടുവെയ്ക്കുന്നത്. തങ്ങളുടെ ക്ഷമ ഇനിയും പരീക്ഷിക്കരുതെന്നും ഇനിയും അവഗണിച്ചാല്‍ തങ്ങള്‍ പൊട്ടിത്തെറിക്കുമെന്നും സൈബര്‍ ടീം പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

നേതാക്കളുടെ ഗ്രുപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പ് ഞങ്ങള്‍ പ്രവര്‍ത്തകര്‍ ഇനി അനുവദിക്കില്ല. പ്രവര്‍ത്തകരുടെ വികാരം മാനിക്കാന്‍ പഠിക്കണം ആദ്യം നേതാക്കള്‍. ഞങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് ഒന്നേ പറയാന്‍ ഉള്ളു..

(1)കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്രയും പെട്ടെന്ന് കെ.സുധാകരനെ കൊണ്ട് വരുക

(2) പ്രതിപക്ഷ നേതാവായി വിഡിസതീശനെ കൊണ്ട് വരുക

ഗ്രുപ്പ് മുതലാളിമാരോട് ഒന്നേ പറയാനുള്ളു കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ ക്ഷമ നിങ്ങള്‍ ഇനിയും പരീക്ഷിക്കരുത് പൊട്ടി തെറിക്കും ഞങ്ങള്‍ ഓര്‍ത്തോ..

വന്‍ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി തുടര്‍ഭരണം നേടിയതോടെ കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതൃത്വത്തിലേക്ക് പുതിയ തലമുറ എത്തുമെന്ന് സൂചന. ഇതോടെ വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തിയേക്കും. മുന്‍പ് 2016ലെ പരാജയത്തോടെ ഉമ്മന്‍ ചാണ്ടി നേതൃത്വം ഏറ്റെടുക്കാതെ മാറിനിന്നിരുന്നു. ഈ മാതൃകയില്‍ ചെന്നിത്തലയും മാറിനിന്നാല്‍ നാലാംവട്ടം പറവൂരില്‍ നിന്ന് വിജയിച്ചെത്തുന്ന വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകും.

ചെന്നിത്തല മാറുന്നതോടെ അദ്ദേഹത്തിന്റെ പിന്തുണയും സതീശനുണ്ടാകുമെന്നാണ് കരുതുന്നത്. ചെന്നിത്തലയുടെ നേതൃത്വം കോണ്‍ഗ്രസിന് ശക്തി പകര്‍ന്നില്ലെന്ന വികാരം പാര്‍ട്ടിയില്‍ വിവിധ ഭാഗങ്ങളിലുണ്ട്. ഇതോടെയാണ് കടുത്ത ഇടത് തരംഗത്തിലും ഇടത് വോട്ടുകള്‍ ബഹുഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ നിന്നും 21,031 വോട്ടിന് വിജയിച്ച്‌ സഭയിലേക്കെത്തിയ വി.ഡി സതീശന് സാദ്ധ്യതയേറിയത്. നിലവില്‍ കോണ്‍ഗ്രസില്‍ നിന്നും 22 പേരാണ് സഭയിലെത്തിയത്. ഇതില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, തിരുവഞ്ചൂര്‍, പി.ടി തോമസ് എന്നിവര്‍ക്ക് ശേഷം അടുത്ത മുതിര്‍ന്ന സഭാംഗം സതീശനാണ്. മുന്‍പ് കെപിസിസി വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

എംപി സ്ഥാനം രാജിവെച്ച്‌ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെയെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ അഭിപ്രായം ഈ ഘട്ടത്തില്‍ നിര്‍ണായകമാണ്. 15 സീറ്റുകളില്‍ വിജയിച്ച ലീഗിന്റെ അഭിപ്രായം മാനിക്കാതെ കോണ്‍ഗ്രസിന് തീരുമാനമെടുക്കാനാവില്ല. ലീഗിനും തെരഞ്ഞെടുപ്പില്‍ ക്ഷീണം സംഭവിച്ചു കഴിഞ്ഞ സ്ഥിതിക്ക് പ്രതിപക്ഷ നേതാവിന്റെ റോള്‍ പ്രധാനപ്പെട്ടതാണ്. കെ. സുധാകരന്‍ നേതൃത്വത്തിലേക്ക് വന്നാല്‍ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരെ പരിഗണിക്കേണ്ടിവരും.

യുവനേതാക്കളായ വിടി ബല്‍റാം, ശബരീനാഥ് തുടങ്ങിയവര്‍ പാര്‍ട്ടിയുടെ മുന്നോട്ടുപോക്കില്‍ നിര്‍ണായക സാന്നിദ്ധ്യമാവും. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തോറ്റ നേതാക്കളെ ചുമലതപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. മുല്ലപ്പള്ളി തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാറിനിന്നാല്‍ അതും മറ്റൊരു തരത്തില്‍ വിനയാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....