പത്തനംതിട്ട : പൗരത്വ നിയമഭേദഗതിക്കെതിരെ യു.ഡി.എഫ് നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ജനുവരി 30 ന് മനുഷ്യ ഭൂപടം നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചു. പ്രമുഖ സാമൂഹ്യ സാംസ്കാരിക നായകന്മാര്‍, യു.ഡി.എഫ് നേതാക്കള്‍ തുടങ്ങിയര്‍ പങ്കെടുക്കുന്ന മനുഷ്യഭൂപടം വൈകിട്ട് 4 ന് ആയിരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പന്തളം സുധാകരന്‍ അറിയിച്ചു.
ഇന്നു നടന്ന ജില്ലാ ഏകോപന സമിതി നേതൃയോഗത്തില്‍ ചെയര്‍മാന്‍ വിക്ടര്‍ റ്റി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ്, അഡ്വ. കെ. ശിവദാസന്‍ നായര്‍, സമദ് മേപ്രത്ത്, പി.മോഹന്‍രാജ്, ജോണ്‍ കെ മാത്യൂസ്, മാലേത്ത് സരളാദേവി, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, അഡ്വ. കെ. ജയവര്‍മ്മ, പി. ഷംസുദ്ദീന്‍, ടി.എം ഹമീദ്, തോപ്പില്‍ ഗോപകുമാര്‍, റ്റി.കെ സാജു, അഡ്വ. ഉമ്മന്‍ അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൗരത്വ നിയമഭേദഗതിക്കെതിരെ യു.ഡി.എഫിന്റെ മനുഷ്യ ഭൂപടം ജനുവരി 30 ന് പത്തനംതിട്ടയില്‍
RECENT NEWS
Advertisment