ഇടുക്കിയിലെ സീറ്റ് വിഭജനം : അന്തിമ തീരുമാനത്തില്‍ എത്താനാവാതെ യുഡിഎഫ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സംസ്ഥാന നേതാക്കൾ പങ്കെടുത്ത മാരത്തണ്‍ ചര്‍ച്ചകൾക്ക് ശേഷവും ഇടുക്കിയിലെ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനത്തിലെത്താൻ യുഡിഎഫിനായിട്ടില്ല. ജില്ലാ പഞ്ചായത്തിന്‍റെ കാര്യത്തിൽ മാത്രമാണ് ഇതുവരെ ധാരണയായത്. മറ്റിടങ്ങളിൽ പ്രാദേശിക തലത്തിൽ വീണ്ടും ചർച്ച നടത്താനാണ് തീരുമാനം. അതേസമയം എൽഡിഎഫ് വിവിധയിടങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.

യുഡിഎഫിൽ കോണ്‍ഗ്രസ് – കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗം ഉഭയകക്ഷി ചര്‍ച്ചകള്‍ അനന്തമായി നീളുകയാണ്. 2015ല്‍ കേരള കോൺഗ്രസ് എം മല്‍സരിച്ച മുഴുവന്‍ സീറ്റും വേണമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. എന്നാൽ ജോസ് വിഭാഗം മത്സരിച്ച സീറ്റുകൾ മുഴുവൻ ജോസഫ് വിഭാഗത്തിന് നൽകുന്നതിനോട് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന് യോജിപ്പില്ല. ഒരാഴ്ചക്കിടെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചർച്ചകൾ നടന്നെങ്കിലും സമവായത്തില്‍ എത്തിയിരുന്നില്ല.

അതേസമയം സ്ഥാനാർത്ഥി നിർണയത്തിൽ ഒരുപടി മുന്നിലാണ് എൽഡിഎഫ്. തൊടുപുഴ മുനിസിപ്പാലിറ്റിയിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക എൽഡിഎഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എൻഡിഎയും നൂറോളം സ്ഥാനാർത്ഥികളെ ഇതിനോടകം പ്രഖ്യാപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...