തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡിൽ യുഡിഎഫ് തോറ്റു. രണ്ടിടങ്ങളിലും എല്‍ഡിഎഫാണ് വിജയിച്ചത്. തൃപ്പെരുന്തുറ പഞ്ചായത്തിലെ ചെന്നിത്തലയുടെ വാർഡായ 14 ആം വാർഡില്‍ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്. അഴിയൂർ പഞ്ചായത്തിലെ മുല്ലപ്പള്ളിയുടെ വാർഡായ 11 ആം വാർഡ് വാർഡിലും എല്‍ഡിഎഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്.
മുല്ലപള്ളിയുടെ കല്ലാമല ഡിവിഷനിൽ എല്‍ഡിഎഫിന് വൻ വിജയമാണ് ഉണ്ടായിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ആശിഷ് 1000 ലേറെ വോട്ടുകൾക്കാണ് വിജയിച്ചത്. അതേസമയം കേന്ദ്രമന്ത്രി വി മുരളീധരൻ വോട്ട് ചെയ്ത ഉള്ളൂരിൽ എൽഡിഎഫ് ജയിച്ചു. എൽഡി ഫ് സ്ഥാനാർഥി ആതിര എൽ എസ് 433 വോട്ടിന് ജയിച്ചു. നിലവിൽ യുഡിഎഫ് ഭരിക്കുന്ന വാർഡ് ആണ് ഉള്ളൂർ.