മാറ്റി വെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തു മാറ്റി വെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം വാർഡ് എൽ.ഡി.എഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. എറണാകുളം
പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ് എൽഡിഎഫ് നിലനിർത്തിയപ്പോൾ മലപ്പുറം മൂത്തേടം
പഞ്ചായത്തിലെ പായിമ്പാടം വാർഡ് യുഡിഎഫ് നിലനിർത്തി. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി വെച്ച തദ്ദേശ വാർഡുകളിലാണ് ഇന്ന് വോട്ടെണ്ണൽ നടന്നത്. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭയിൽ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് ഫലം നിർണ്ണായകമായിരുന്നു.

എൽഡിഎഫും യുഡിഎഫും ബിജെപിയും ആറു സ്വതതന്ത്രന്മാരും ഉൾപ്പടെ ഒൻപതു പേരായിരുന്നു സ്ഥാനാർത്ഥികൾ. രണ്ടു തവണയായി എൽഡിഎഫ് കൈവശം വെച്ചിരുന്ന സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. ഐഎൻറ്റിയുസി നേതാവും ഹാർബർ വാർഡിലെ മുൻ കൗൺസിലറുമായ കെ.എച് സുധീർഖാനാണ്‌ 83 വോട്ടുകൾക്ക് വിജയിച്ചത്. എൽ.ഡി.എഫ് 2819 വോട്ടു നേടി രണ്ടാം സ്ഥാനത്തായപ്പോൾ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ഇതോടെ നഗരസഭയിൽ യുഡിഎഫ് കൗൺസിലർമാരുടെ എണ്ണം ഇരുപതായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം കെ സ്റ്റാലിൻ

0
ചെന്നൈ: അടിയന്തരാവസ്ഥക്കാലത്ത് താൻ മിസ നിയമപ്രകാരം അറസ്റ്റിലായെന്ന വാദം വ്യാജമാണെന്ന...

തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ കടയുടമയ്ക്ക് ജില്ലാ ഉപഭോക്തൃ തർക്ക...

0
തൃശൂർ: തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ...

കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ...

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...