പിഎം ശ്രീ പദ്ധതിയില്‍ നിന്ന് യു.ഡി.എഫ്. സർക്കാർ പിന്മാറണം : എസ്.ഡി.പി.ഐ. കളക്ടറേറ്റ് മാർച്ച് ഒക്ടോബർ ഒന്നിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ നിന്നും യു.ഡി.എഫ്. സർക്കാർ അടിയന്തിരമായി പിന്മാറണമെന്നും മതേതരത്വം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഒക്ടോബർ ഒന്ന് വ്യാഴാഴ്ച എസ്.ഡി.പി.ഐ. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. രാവിലെ 10.30 ന് ടൗൺ സ്ക്വയറിൽ നിന്നും ആരംഭിക്കുന്ന മാര്‍ച്ച്  എസ്.ഡി.പി.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്.മുഹമ്മദ് അനീഷ് അധ്യക്ഷത വഹിക്കും.

കേന്ദ്ര ഭരണകൂടം വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കുവാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികൾക്ക് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് എസ്.ഡി.പി.ഐ. ആരോപിച്ചു. കേരളത്തിന്റെ മതേതര വിദ്യാഭ്യാസ പാരമ്പര്യത്തെ തകർക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായാണ് പ്രതിഷേധ മാർച്ച് നടത്തുന്നത്. എസ്.ഡി.പി.ഐ. ജില്ല – മണ്ഡലം നേതാക്കൾ ഉൾപ്പെടെയുള്ളവര്‍ മാർച്ചിൽ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിങ്ങള്‍ സർക്കാരിന്റെ ഉദ്യോഗസ്ഥനോ അതോ കരാറുകാരന്റെ സഹായിയോ ? : രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത്...

0
പത്തനംതിട്ട : അബാൻ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് കാലാവധി നീട്ടി...

കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പരിസ്ഥിതി കമ്മീഷന്‍ കൃഷി വിജ്ഞാന കേന്ദ്രം സന്ദർശിച്ചു

0
റാന്നി : കേരളാ കൗൺസിൽ ഓഫ് ചർച്ചസ് വെച്ചൂച്ചിറ മേഖല കമ്മറ്റിയുടെ...

റീ ഇമാജിനിംഗ് കേരളം പരിപാടിയുടെ ചുമതല ബഹുരാഷ്ട്ര കമ്പനിയ്ക്ക് നൽകിയ സംഭവത്തെ രൂക്ഷമായി വിമർശിച്ച്...

0
തിരുവനന്തപുരം: റീ ഇമാജിനിംഗ് കേരളം പരിപാടിയുടെ ചുമതല ബഹുരാഷ്ട്ര കമ്പനിയ്ക്ക് നൽകിയ...

പടക്കങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തുന്നത് മത വികാരങ്ങളെ ബാധിക്കുമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി: പടക്കങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തുന്നത് മത വികാരങ്ങളെ ബാധിക്കുമെന്നും അതേസമയം...