വന്യജീവി ആക്രമണത്തിന് യുഡിഎഫ് സർക്കാർ ശാസ്ത്രീയ പരിഹാരം കണ്ടെത്തും : കെ സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേരളത്തിൽ ഉടനീളം ഉള്ള വന്യജീവി ആക്രമണം പരിഹരിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുക എന്നതാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പരമ പ്രധാന ലക്ഷ്യമായി ചെയ്യുന്നതെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ കോൺഗ്രസ് ജനപ്രതിനിധികളെ അനുമോദിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടമാകുമ്പോൾ പിണറായി സർക്കാർ നിസംഗത പുലർത്തുകയാണ്. പിആർ വർക്കുകളിലൂടെ മേനി നടിക്കാൻ മാത്രമാണ് സർക്കാരിന് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുകളിൽ ബിജെപി – സിപിഎം രഹസ്യബാന്ധവം നടക്കുന്നു. തിരുവനന്തപുരത്തും കോഴികോടും നടന്നത് ഇതിന്റെ പ്രതിഭലനമാണ്. എന്നാൽ ബിജെപി – സിപിഎം കൂട്ടുകെട്ട് പൊളിച്ചെഴുതുന്നതിയിരുന്നു 2025ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ്. ഇത് നിയമസഭയിലും ആവർത്തിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് നടത്തിയ ശക്തമായ പോരാട്ടത്തിന്റെ വിജയമാണ് ശബരിമല സ്വർണകൊള്ളയിലെ അറസ്റ്റ്. പക്ഷെ കൊള്ളയുമായി ബന്ധപ്പെട്ട് ഒരുപാടുകാര്യങ്ങൾ പുറത്തുവരാനുണ്ട്.

എസ്‌ഐടി പല കാര്യങ്ങളും ഹൈകോടതിയെപ്പോലും ഒളിച്ചുവെയ്ക്കുന്നു. ഈ കേസിൽ യഥാർത്ഥ പ്രതികളായി സ്ഥാനത്ത് വരേണ്ട പലരേയും രക്ഷപെടുത്താനുള്ള ശ്രമങ്ങൾ എസ്‌ഐടിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നു. ഇതിനായി ശാസ്ത്രീയ തെളിവുകളിലടക്കം പ്രതിയാകേണ്ടവരിൽ പലരേയും രക്ഷപെടുത്താൻ വേണ്ടി നാടകം നടത്തുന്നു. ഇത് വിശ്വാസ ലേകം പൊറുക്കില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. 110 സീറ്റുനേടി ചരിത്ര വിജയം നേടാമെന്ന പിണറായി വിജയന്റെ സ്വപ്‌നം ഒന്നും സാക്ഷാത്കരിക്കാൻ പോകുന്നില്ല. വരാൻവേണ്ടി പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എന്തായിരിക്കുമെന്നതിന്റെ ചിത്രം ജനങ്ങൾ കൃത്യമായി നൽകി കഴിഞ്ഞിട്ടുണ്ട്. പിണറായി സർക്കാർ തുടർ ഭരണം കിട്ടിയതിനുശേഷം കൂടുതൽ അഹങ്കാരത്തോടുകൂടി ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരണം നടത്തുകയായിരുന്നു. ഇതിനുള്ള മറുപടി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം നൽകുമെന്നും എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി പറഞ്ഞു.

ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി ഡോ. വി കെ അറിവഴകൻ, യുഡിഎഫ് സംസ്ഥാന കൺവീനർ അഡ്വ. അടൂർ പ്രകാശ് എംപി, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ആന്റോ ആന്റണി എംപി, പന്തളം സുധാകരൻ, കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. മാത്യു കുഴൽനാടൻ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി മോഹൻരാജ്, അഡ്വ. പഴകുളം മധു, അഡ്വ. എൻ ഷൈലാജ്, അഡ്വ. എം എം നസീർ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദീൻ, കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, പത്തനംതിട്ട നഗരസഭ അധ്യക്ഷ സിന്ധു അനിൽ, നേതാക്കളായ ടി എം ഹമീദ്, സാമുവൽ കിഴക്കുപുറം, അഡ്വ. എ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...