ജില്ലയില്‍ സൈലന്‍സറുകളില്‍ രൂപ മാറ്റം വരുത്തുന്ന വാഹനങ്ങള്‍ വര്‍ധിക്കുന്നു : നോക്കുകുത്തിയായി മോട്ടോര്‍ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിരോധിത ഹോണുകള്‍ മുഴക്കിയും സൈലന്‍സറുകളില്‍ രൂപമാറ്റം വരുത്തിയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിഹരിക്കുന ബൈക്കുകള്‍ക്കും കാറുകള്‍ക്കും എതിരെ നിയമ നടപടികള്‍ സ്വീകരിക്കാതെ മോട്ടോര്‍ വാഹന വകുപ്പ്. പ്രധാനമായും ബുള്ളറ്റുകള്‍ സ്പോട്സ് ബൈക്കുകള്‍ എന്നിവയിലാണ് രൂപമാറ്റം വരുത്തി നിരത്തില്‍ ഇറക്കുന്നത്. സൈലന്‍സറുകള്‍ക്ക് ഉള്ളില്‍ ഫില്‍റ്റര്‍ ഘടിപ്പിച്ചാണ് കൂടുതലും പൊതു നിരത്തുകളില്‍ ഇറങ്ങുന്നത്. കാറുകളിലും കുറവല്ല. കാതടപ്പിക്കുന്ന ശബ്ദത്തോടെ നിരത്തുകളില്‍ ചീറിപായുന്ന ഇത്തരം വാഹനങ്ങള്‍ റോഡിലൂടെ പോകുന്ന മറ്റ് യാത്രക്കാരെ പോലും ഭയപ്പെടുത്തുന്ന രീതിയില്‍ ആണ് സഞ്ചരിക്കുന്നത്. അര്‍ദ്ധ രാത്രിയില്‍ പോലും ഇത്തരം ബൈക്കുകളുമായി ചീറിപ്പായുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരില്‍ ഇത്തരം കാതടപ്പിക്കുന്ന ശബ്ദങ്ങള്‍ ശാരീരികമായ അസ്വസ്ഥതകളും സൃഷ്ടിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിനോ പോലീസിനോ പരാതി ലഭിച്ചാല്‍ നിയമ നടപടിയുടെ ഭാഗമായി രൂപമാറ്റം വരുത്തിയ വാഹനം ഹാജരാക്കുവാന്‍ ആണ് ആദ്യം നിര്‍ദേശിക്കുക. എന്നാല്‍ മോട്ടോര്‍ വാഹനവകുപ്പിന് മുന്നില്‍ വാഹനം ഹാജരാക്കുമ്പോള്‍ എയര്‍ ഹോണ്‍ സംവിധാനങ്ങളും മറ്റ് നിയമ ലംഘനങ്ങളും നീക്കും ചെയ്ത ശേഷം വാഹനം ഹാജരാക്കുകയും പരിശോധനകള്‍ക്ക് ശേഷം ഇത് പഴയ പടിയിലാക്കുകയും ചെയ്യുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

ഇത്തരത്തില്‍ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനായി പ്രത്യേക സംഘങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വേണം കരുതാന്‍. രാത്രികാലങ്ങളിലും ആഘോഷങ്ങള്‍ക്കിടയിലും ആണ് ഏറ്റവും കൂടുതല്‍ ഇത്തരത്തില്‍ ശബ്ദമുണ്ടാക്കിയുള്ള വാഹനങ്ങള്‍ ചീറിപ്പായുന്നത്. ഇത്തരക്കാര്‍ക്ക് എതിരേ യാതൊരു നടപടിയും ജില്ലയിലെ പോലീസും മോട്ടോര്‍ വാഹന വകുപ്പും സ്വീകരിക്കുന്നില്ല എന്നാണ് പരക്കെ ഉയരുന്ന പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകം അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലൂടെയാണ് പോകുന്നത്, വെല്ലുവിളികളോട് ബ്രിക്സിൻ്റെ പ്രതികരണം എന്താണ്? : ഇറാൻ

0
ന്യൂഡൽഹി: ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍. പശ്ചിമേഷ്യന്‍...

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...