വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്ര നീക്കങ്ങൾക്ക് യുഡിഎഫ് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗം ലിസിദിവാന്‍ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ സിപിഐ റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.ഈ പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നതിനാണ് അവര്‍ ശ്രമിക്കുന്നത്.

പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ വിമര്‍ശിക്കുകയും ഭരണത്തില്‍ എത്തിയപ്പോള്‍ ഒളിച്ചു പോയി പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണവര്‍.കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി ശക്തമായ പ്രക്ഷോഭവുമായി സി.പി.ഐ മുന്നോട്ടുപോകുമെന്നും അവർ കൂട്ടിച്ചേർത്തു.സിപിഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം അസി.സെക്രട്ടറി എം.വി പ്രസന്നകുമാര്‍,ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ ബാബുരാജ്,സന്തോഷ് കെ.ചാണ്ടി,വി.ടി ലാലച്ചന്‍,ജോയി വള്ളിക്കാല,ടി.പി അനില്‍കുമാര്‍,ഡി ശ്രീകല,ആര്‍ നന്ദകുമാര്‍,സി.സുരേഷ്,സി.ടി കുര്യാക്കോസ്,പി.എസ് സതീഷ്കുമാര്‍,കെ.കെ വിലാസിനി,സജിമോന്‍ കടയനിക്കാട്,തെക്കേപ്പുറം വാസുദേവന്‍,പി.സി സജി,ജോര്‍ജ് മാത്യു,കെ.ടി സജി എന്നിവര്‍ പ്രസംഗിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ ന്യൂനപക്ഷങ്ങൾ പഠനത്തിൽ പിന്നിൽ, ജോലിയിൽ മുന്നിൽ’; രേവന്ത് റെഡ്ഢിയുടെ പ്രസ്താവന വിവാദത്തിൽ

0
ഹൈദരാബാദ്: ന്യൂനപക്ഷ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ കഴിവുള്ള തൊഴിലാളികളാണെന്നും പഠനത്തില്‍ മികവുള്ളവരല്ലെന്നുമുള്ള തെലങ്കാന...

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...