കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണമെന്ന് അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ നിയമസഭയിൽ ആവശ്യപ്പെട്ടു. 2026–27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റിന്മേലുള്ള പൊതുചർച്ചയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.ശബരിമല തീർഥാടനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് നിരവധി അയ്യപ്പഭക്തർ കടന്നുവരുന്ന പരമ്പരാഗത കാനനപാതയാണ് കോന്നി–കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം തീർഥാടക പാതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വർഷങ്ങളായി തീർഥാടകരും ഭക്തജനങ്ങളും ഉപയോഗിച്ചുവരുന്ന ഈ വനപാത സുരക്ഷിതവും സഞ്ചാരയോഗ്യവുമായി വികസിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് പ്രസിഡന്റുകൂടിയായ അഡ്വ. സി.വി. ശാന്തകുമാർ, പുതുക്കിയ ബജറ്റിന്മേലുള്ള പൊതുചർച്ചയിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഈ വനപാതയുടെ വികസനം. ശബരിമലയിലേക്കുള്ള പരമ്പരാഗത തീർഥാടക പാതകളുടെ സംരക്ഷണത്തിനും തീർഥാടന ടൂറിസത്തിന്റെ വികസനത്തിനും ഈ പദ്ധതി സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈലപ്രയിൽ കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0
മൈലപ്ര : രാജ്യത്തിന്‍റെ 80 ആം സ്വാതന്ത്ര്യദിന ആഘോഷം മണ്ഡലം കോൺഗ്രസ്...

എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണം : മന്ത്രി പി.സി വിഷ്ണുനാഥ്‌

0
പത്തനംതിട്ട :എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണമെന്ന് സിനിമാ, ടൂറിസം...

റാന്നിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്പന്നങ്ങളും അനധികൃത മദ്യവും പിടികൂടി

0
റാന്നി : ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി റാന്നി...