പത്തനംതിട്ട : യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ള ലഹരി വിമുക്ത കേരളം ജില്ലാതല ക്യാമ്പയിന്‍ നവംബര്‍ 28-ാം തീയതി വൈകുന്നേരം 4 മണക്ക് പത്തനംതിട്ട ടൗണില്‍ വെച്ചുനടത്താന്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്ന ശ്രീ. റ്റി.കെ.എ നായര്‍ ഉദ്ഘാടനം ചെയ്യും.
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രശ്മിയുടെ ഭര്‍ത്താവിനുനേരെ സി.പി.എം നടത്തിയ അതിക്രമത്തെ യു.ഡി.എഫ് യോഗം അപലപിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച അന്നുമുതല്‍ ഈ കുടുംബത്തെ സി.പി.എം നിരന്തരമായി അക്രമിക്കുകയാണ്. എന്നിട്ടും ഈ സംഭവത്തില്‍ നിയമനടപടി ഉണ്ടാകാത്തതില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റവാളികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാനും മേലില്‍ ഇത്തരം അക്രമം ആവര്‍ത്തിക്കാതിരിക്കാനും പോലീസിന്‍റെ ഭാഗത്തുനിന്നും അവശ്യമായ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
വിക്ടര്‍ ടി. തോമസിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, എ. ഷംസുദ്ദീന്‍, ജോസഫ്. എം. പുതുശ്ശേരി, റ്റി.എം ഹമീദ്,ഡി.കെ ജോണ്‍, സനോജ് മേമന, അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, മലയാലപ്പുഴ ശ്രീകോമളന്‍, ഇ.കെ ഗോപാലന്‍, സന്തോഷ് കുമാര്‍ കോന്നി, പ്രകാശ് തോമസ് റാന്നി, ശാന്തിജന്‍, മെഹബൂബ് ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.