തൊഴിലുറപ്പ് പദ്ധതി : ഫണ്ട് വിവേചനം കാണിച്ച ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് യുഡിഎഫ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഫണ്ട് അനുവദിച്ചതിൽ യുഡിഎഫ് മെമ്പർമാരുടെ വാർഡുകളോട് വിവേചനം കാണിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നടപടി സത്യപ്രതിജ്ഞാ ലംഘനമായതു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി  സിപിഎ അസീസ് പറഞ്ഞു.

തൊഴിലുറപ്പ് ഫണ്ട്‌ അനുവദിച്ചതിൽ യുഡിഎഫ് മെമ്പർമാരോടും വാർഡ്കളോടും കാണിച്ച അവഗണന അവസാനിപ്പിക്കുക,സിപിഎമ്മുകാരെ കുത്തി നിറച്ച തൊഴിലുറപ്പ് മേറ്റുമാരുടെ പട്ടിക റദ്ദ് ചെയ്യുക, അഗ്രോസെന്റർ അഴിമതി വിജിലൻസ് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  ചെറുവണ്ണൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി നടത്തിയ ഗ്രാമപഞ്ചായത്ത് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻ എം കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. യുഡിഎഫ് മെമ്പർമാരുടെ  ഏഴ് വാർഡുകളിൽ പതിനഞ്ച് ലക്ഷവും അതിൽ താഴെയും മാത്രം വകയിരുത്തിയപ്പോൾ എൽഡിഎഫ് അംഗങ്ങളുടെ എട്ട് വാർഡുകളിൽ ഇരുപത് ലക്ഷം മുതൽ മുപ്പത്തിനാല് ലക്ഷം രൂപവരെ വകയിരുത്തിയതു പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. എം കെ സുരേന്ദ്രൻ, വി ബി.രാജേഷ്, എ.കെ. ഉമ്മർ, ഇ.രാജൻ നായർ, പട്ടയാട്ട്അബ്ദുള്ള, കെ കെ നൗഫൽ, എ ബാലകൃഷ്ണൻ, ശ്രീഷാഗണേഷ്, കെ.പി അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...