തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള യു.ഡി.എഫ് മാർച്ച്: കെ.എസ്. ശബരീനാഥനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോർപ്പറേഷനിലേക്കുള്ള യുഡിഎഫ് മാർച്ചിൽ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്. കെ എസ് ശബരിനാഥനെ ഒന്നാംപ്രതിയും മേരി പുഷ്പത്തെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. കണ്ടാൽ അറിയാവുന്ന 200 പേർക്കെതിരെയാണ് കേസ്. വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും തടസ്സമുണ്ടാക്കിയെന്ന് എഫ്ഐആർ. ഭരണ പ്രതിസന്ധി ചൂണ്ടിക്കാണിച്ചായിരുന്നു യുഡിഎഫിൻ്റെ മാർച്ച്.
കോർപ്പറേഷനു മുന്നിലെ എൽഡിഎഫിന്റെ അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഗതാഗത തടസ്സമുണ്ടാക്കിയെന്ന് കാണിച്ചും കേസെടുത്തിട്ടുണ്ട്.

എസ് പി ദീപക്കിനെ ഒന്നാംപ്രതിയും ശ്രീകുമാറിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസ്. കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തുത്തിട്ടുണ്ട്. മ്യൂസിയം പോലീസ് ആണ് കേസെടുത്തത്. കാപ്പ കേസിൽ ഉൾപ്പെട്ട് ജയിലിലായ ആർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് എൽഡിഎഫിന്റെ സത്യാഗ്രഹം.
യുഡിഎഫും എൽഡിഎഫും തിരുവനന്തപുരം കോർപറേഷനിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടെ ഇന്ന് കോ‍ർപ്പറേഷൻ കൗൺസിൽ യോ​ഗത്തിലും സംഘർഷം ഉണ്ടായിരുന്നു. ഹാജർ ബുക്കിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ്-ബിജെപി കൗൺസിലർമാർ പരസ്പരം ഏറ്റുമുട്ടി.

വധശ്രമ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത ബിജെപി കൗൺസിലർ ആർ സുഗതന് ഒപ്പിടുന്നതിനുവേണ്ടി ബിജെപി കൗൺസിലർമാർ ഹാജർ ബുക്ക് മാറ്റിവെക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് യോഗത്തിൽ പ്രതിഷേധം തുടങ്ങിയത്. ഇത് അനുവദിക്കില്ല എന്നുപറഞ്ഞ് കോൺഗ്രസ് കൗൺസിലർമാർ ഹാജർ ബുക്ക് പിടിച്ചുവാങ്ങി. പിന്നാലെ, കോൺഗ്രസ് അംഗങ്ങളുടെ കൈയിൽനിന്ന് ഹാജർ ബുക്ക് ബിജെപി പ്രവർത്തകർ പിടിച്ചുവാങ്ങി. ഇതോടെ ഇരു പാർട്ടിയുടെയും ജനപ്രതിനിധികൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമായി. ഇതിനിടെ ഡയസിനുമുകളിൽ വരെ കയറി നേതാക്കൾ പരസ്പരം പോരടിച്ചു.

കാപ്പയടക്കം അൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗതനെ കൗൺസിലിൽ ഉൾക്കൊള്ളിക്കാൻ കഴിയില്ലെന്നാണ് എൽഡിഎഫ് കൗൺസിലർമാരുടെ നിലപാട്.പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ യോഗത്തിനെത്തിയത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പരിക്കേറ്റ എൽഡിഎഫ് കൗൺസിലർമാരും യോ​ഗത്തിന് എത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...