തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് യോഗം ഇന്ന് ചേരും. തദ്ദേശഭരണ തെരഞ്ഞെടുപ്പാണ് പ്രധാന അജണ്ടയെങ്കിലും കേരള കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. മാണി സി കാപ്പന്‍ പ്രതിപക്ഷനേതാവുമായി സംസാരിച്ചെന്ന യുഡിഎഫ് കണ്‍വീനറുടെ വെളിപ്പെടുത്തലില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. മുന്നണിയെ പ്രതിരോധത്തിലാക്കിയെന്നാണ് ഇവരുടെ പക്ഷം. എന്‍സിപിയുമായി ചര്‍ച്ച നടത്തണമോ എന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ; യുഡിഎഫ് യോഗം ഇന്ന്
RECENT NEWS
Advertisment