യുഡിഎഫിനോ എൽഡിഎഫിനോ ; തെരഞ്ഞെടുപ്പ് പിന്തുണയിൽ നിലപാട് പറയാതെ ആം ആദ്മി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കാതെ ആം ആദ്മി പാർട്ടി. ബിജെപിക്ക് വോട്ടില്ലെന്ന് പ്രഖ്യാപിച്ച പാർട്ടി യു ഡി എഫിനോ എൽഡിഎഫിനോ പരസ്യ പിന്തുണ പ്രഖ്യാപിക്കാൻ തയ്യാറല്ല. കെജ്രിരിവാളിന്റെ അറസ്റ്റിന് പിന്നാലെ ഐക്യപ്പെട്ടിട്ടുണ്ട് പ്രതിപക്ഷ നിര. കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ നടത്തിയ കൂട്ടായ്മയിൽ കൈ കോർത്ത് കെജ്രിവാളും ഉണ്ടായിരുന്നു. എന്നാൽ ഈ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലും കേരളത്തിൽ ആർക്ക് വോട്ട് ചെയ്യുമെന്ന് പരസ്യ പ്രഖ്യാപനത്തിനില്ല ആം ആദ്മി പാർട്ടി. ഇരു മുന്നണികളേയും പിണക്കാതെ നിലപാട്. ഇടത് വലത് മുന്നണികളിലെ സ്ഥാനാർത്ഥികളുടെ മികവ് പരിഗണിക്കും. 15000 വോളണ്ടിയർമാരും രണ്ടു ലക്ഷം അംഗങ്ങളുമുണ്ട് എഎപിക്ക് കേരളത്തിൽ. 2019 ൽ കേന്ദ്ര നിർദേശം മറികടന്ന് കേരളത്തിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. കൺവീനർ സി. ആർ നീലകണ്ഠൻ നടപടിയും നേരിട്ടു. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ഇല്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ മൽസരിക്കാനാണ് തീരുമാനം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിന്റെ മരണം : ഡോ റാമിനെ വലയിലാക്കാൻ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെ ചിറ്റൂരിൽ

0
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ...

പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണക്കയറ്റുമതി സ്തംഭിപ്പിക്കാൻ ഇറാൻ ; ഹോർമുസിൽ നാവിക ഉപരോധം ഏർപ്പെടുത്തി യു.എസ്....

0
ടെഹ്‌റാൻ : പശ്ചിമേഷ്യാസംഘർഷത്തിന്റെ കേന്ദ്രബിന്ദുവായ ഹോർമുസ് കടലിടുക്കിൽ പ്രഖ്യാപിച്ച നാവിക ഉപരോധം...

ഗൺമാൻമാരുടെ മർദ്ദനം : എസ്ഐടി റിപ്പോർട്ടിൽ നടപടി വൈകുന്നു ; എ.ഡി തോമസ് എംഎൽഎയും...

0
ആലപ്പുഴ: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരുടെ...

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേട് സംബന്ധിച്ച പരാതികളിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്....