യു.ഡി.എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി വി.ഡി.സതീശന് സ്വീകരണം നല്‍കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: യു.ഡി.എഫ് പത്തനംതിട്ട ജില്ലാ യോഗം രാജീവ് ഭവനില്‍ ചേര്‍ന്നു.ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ.വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശന് പത്തനംതിട്ടയില്‍ സ്വീകരണം നല്‍കാന്‍ യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് വേളയില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച ജനകീയ പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങിയ മുഖ്യമന്ത്രിയേയും ഗവണ്‍മെന്‍റിനേയും യോഗം അഭിനന്ദിച്ചു. ആശാ വര്‍ക്കര്‍മാരുടെ ശമ്പളം സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതും ഇന്ദിരാ പ്രിയദര്‍ശിനി പദ്ധതിയിലൂടെ കെ.എസ്.ആര്‍.ടി.സി യില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതും യോഗം സ്വാഗതം ചെയ്തു. വരുന്ന മൂന്ന് മാസങ്ങള്‍ക്കകം യു.ഡി.എഫ് പ്രകടന പത്രികയിലെ എല്ലാ പ്രഖ്യാപനങ്ങളും നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ യോഗം അഭിനന്ദിച്ചു.

അഡ്വ. അബിന്‍ വര്‍ക്കി എം.എല്‍.എ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, കെ.ഇ. അബ്ദുള്‍റഹ്മാന്‍, പ്രൊഫ. ഡി.കെ. ജോണ്‍, അഡ്വ. കെ.എസ്. ശിവകുമാര്‍, സനോജ് മേമന, റവ. റജി കെ.ചെറിയാന്‍, നിശികാന്ത്, മാലേത്ത് സരളാദേവി, റ്റി.എം.ഹമീദ്, സമദ് മേപ്രത്ത്, ജോണ്‍ കെ.മാത്യൂ, തോമസ് ജോസഫ്, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, അഡ്വ. ഹന്‍സലാ മുഹമ്മദ്, ഷിബു കെ.എബ്രഹാം, തോപ്പില്‍ ഗോപകുമാര്‍, അഡ്വ. ജോര്‍ജ്ജ് വര്‍ഗീസ്, അഡ്വ. കെ.ജയവര്‍മ്മ, ജോര്‍ജ് കുന്നപ്പുഴ, എബ്രഹാം കലമണ്ണില്‍, അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, എബ്രഹാം വാഴയില്‍, പ്രൊഫ.പി.കെ. മോഹന്‍രാജ്, ആര്‍.ദേവകുമാര്‍, സക്കറിയ വര്‍ഗീസ്, ആബിദ് ഷെഹിം എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...