മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് യു.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : 2018 ലെ പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടിക്കെതിരെ പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്. കൃഷ്ണൻകുട്ടിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് മാത്യു കുഴൽനാടൻ എം.എൽ.എയുടെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. കരാർ കമ്പനിക്ക് ലാഭമുണ്ടാക്കാനായി തോട്ടപ്പള്ളി സ്പിൽവെ തുറക്കാൻ വൈകിയതോടെയാണ് പ്രളയം ഉണ്ടായതെന്നും ഇതിന് മന്ത്രിയുടെ ഓഡിയോ തെളിവാണെന്നുമാണ് യു.ഡി.എഫ് ആരോപണം.

തന്റെ ശബ്ദം എ ഐ വച്ച് ഉണ്ടാക്കിയതാണ് എന്ന വാദം തെളിയിക്കാൻ മന്ത്രിയെ മാത്യു കുഴൽനാടൻ എം.എൽ.എ വെല്ലുവിളിച്ചു. അഴിമതിക്കായി നൂറുകണക്കിന് ആളുകളെ കൊലയ്ക്ക് കൊടുത്ത കൃഷ്ണൻകുട്ടി ഇനി ഒരു ദിവസം പോലും മന്ത്രികസേരയിൽ തുടരരുത് എന്നതാണ് യു.ഡി.എഫിന്റെ ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടി ; നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല...

0
തിരുവനന്തപുരം: വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി...

അമിത ഫോൺ ഉപയോഗം ; ബ്രിട്ടനിൽ കൗമാരക്കാരുടെ സാമൂഹികമാധ്യമ ഉപയോഗത്തിന് ‘രാത്രികാല കർഫ്യൂ’ നടപ്പാക്കും

0
ലണ്ടൻ : 16, 17 വയസ്സുള്ള കൗമാരക്കാരുടെ രാത്രികാല സാമൂഹികമാധ്യമ ഉപയോഗം...

മലങ്കര ടൂറിസം അഴിമതി ആരോപണം : റോഷി അഗസ്റ്റിന് ക്ലീൻ ചിറ്റ്

0
കൊച്ചി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരായ മലങ്കര ടൂറിസം...

ഓപ്പറേഷൻ തൂഫാൻ ; ബെം​ഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വിൽക്കുന്നയാൾ പിടിയിൽ

0
കൊല്ലം :ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 51.590...