ഏതുനിമിഷവും തകര്‍ന്നുവീഴാന്‍ കാത്തിരിക്കുന്ന ഇടമണ്‍ പാറേക്കടവ് നടപ്പാലം

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇടമണ്‍ പാറേക്കടവ് സൊസൈറ്റിപ്പടിയിലെ നടപ്പാലം തകർച്ചയുടെ വക്കിലായിട്ടും പുനരുദ്ധരിക്കാൻ നടപടിയില്ല. പൊട്ടനരുവി – ളാഹമണ്ണിൽപടി, മുക്കട – ഇടമൺ – അത്തിക്കയം എന്നീ റോഡുകളേയും പഴവങ്ങാടി, നാറാണംമൂഴി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന നടവഴിയിലെ തോടിനു കുറുകെയുള്ള നടപ്പാലമാണിത്. പഴവങ്ങാടി പഞ്ചായത്തിലെ പാക്കാവുങ്കൽ ഉന്നതി, ഊട്ടുപാറപടി എന്നിവിടങ്ങളില്‍ താമസിക്കുന്നവർ പുറംനാടുകളുമായി ബന്ധപ്പെടുന്നത് ഇതുവഴിയാണ്. കാൽനടക്കാർ മാത്രമല്ല ഇരുചക്ര വാഹനങ്ങളും കോൺക്രീറ്റ് ചെയ്ത നടവഴിയിലൂടെ കടന്നു പോകുന്നുണ്ട്.

മുന്‍പ് നടവഴി മാത്രമായിരുന്ന ഇവിടം അടുത്ത കാലത്ത് ഇരുചക്ര വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന വിധത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. വർഷങ്ങൾക്കു മുൻപ് പഴവങ്ങാടി പഞ്ചായത്ത് നിർമിച്ച നടപ്പാലമാണിത്. തോടിന്റെ മധ്യത്തിലെ തൂണിന്റെ അടിത്തറയും ബലക്ഷയം നേരിടുന്നുണ്ട്. അടി ഭാഗത്തെ കോൺക്രീറ്റ് പൂർണമായി അടർന്നു പോയി. കമ്പികൾ തെളിഞ്ഞിരിക്കുന്നു. തുരുമ്പിച്ചു ഇളകിയ കമ്പി നശിക്കുന്നതോടെ പാലം നിലംപൊത്തുമെന്നതില്‍ സംശയമില്ല. ഭാരം കയറ്റിയാലോ കൂടുതല്‍ ആള്‍ക്കാര്‍ ഒരേ സമയം പ്രവേശിച്ചാലോ പാലം തകർന്നു വീഴും. മഴക്കാലത്ത് തോട്ടില്‍ അമിത അളവില്‍ വെള്ളമെത്തിയാലും പാലം അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്.

സർക്കാരിന്റെയോ ത്രിതല പഞ്ചായത്തുകളുടെയോ ഏതെങ്കിലും പദ്ധതിയിൽ ഉള്‍പ്പെടുത്തി പാലം പുനർനിർമിക്കുകയാണ് അടിയന്തിരമായി വേണ്ടത്. മഴക്കാലത്ത് ശക്തമായ ഒഴുക്കുണ്ടാവുന്ന തോടാണിത്. തോടിന്റെ വശങ്ങളില്‍ കൈയ്യേറ്റവും വ്യാപകമാണ്. പാലം ഇല്ലാതായാല്‍ പ്രദേശവാസികളുടെ സഞ്ചാരത്തിന് ബുദ്ധിമുട്ടാകും. അതിര്‍ത്തിയായതിനാല്‍ വാര്‍ഡംഗങ്ങള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി.ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യം ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി പി.എ മുഹമ്മദ് റിയാസ് എംഎല്‍എ

0
കോഴിക്കോട്: സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന വി.ഡി സവര്‍ക്കറെ...

ക്ഷേമപെൻഷൻ വിതരണം പൂർണമായും ബാങ്ക് അക്കൗണ്ട് വഴിയാക്കാനുള്ള തീരുമാനം തിടുക്കത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കിടപ്പ് രോഗികൾ ഒഴികെയുള്ള ഗുണഭോക്താക്കൾക്ക് ക്ഷേമപെൻഷൻ വിതരണം പൂർണമായും ബാങ്ക്...

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് : പയ്യന്നൂർ തഹസിൽദാറെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി മന്ത്രി...

0
കണ്ണൂർ: രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ...

രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിയെ സസ്പെൻഡ്...

0
കണ്ണൂർ: രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ...